കോതമംഗലം മാർ ബസേലിയോസ് ദന്തൽ കോളജ് രജതജൂബിലി ആഘോഷം മാർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം: മാർ ബസേലിയോസ് ദന്തൽ കോളജിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങൾ മാർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഉദ്ഘാടനം ചെയ്തു.
ജൂബിലി സ്മാരക ഹോസ്റ്റൽ ബ്ലോക്ക് ഉദ്ഘാടനവും കോളജിൽ പുതുതായി നിർമിക്കുന്ന ചാപ്പലിന്റെ ശിലയും ചടങ്ങിൽ കൂദാശചെയ്തു. രജതജൂബിലിയുടെ ഭാഗമായി പ്രഖ്യാപിച്ച വിവിധ സാമൂഹിക സേവന-വിദ്യാഭ്യാസ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവ അധ്യക്ഷത വഹിച്ചു. കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ്, ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, സ്വീഡൻ ആർച്ച് ബിഷപ് മാർ ദിയസ്കോറസ് ബഞ്ചമിൻ അറ്റാസ്, ഡോ. മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലീത്ത
എംബിഎംഎം അസോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ , പ്രിൻസിപ്പൽ പ്രഫ. ഡോ. ബൈജു പോൾ കുര്യൻ, ഡീൻ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ എന്നിവർ പ്രസംഗിച്ചു.
സഭാ മേലധ്യക്ഷന്മാർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, സഭാ ഭാരവാഹികൾ, കോളജ് മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ, പൂർവവിദ്യാർഥികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Tags : Mar Baselios Dental College Nattuvishesham DistrictNews