x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ലി​സ് സ​ർ​ക്കി​ൾ ഓ​ഫിസ് കു​ള​ത്തൂ​പ്പു​ഴ​യി​ൽ "തി​രി​ച്ചെ​ത്തി'; അ​വ​കാ​ശ വാ​ദ​ങ്ങ​ളു​മാ​യി നേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: September 15, 2026 03:34 AM IST | Updated: September 15, 2026 03:34 AM IST

പ്രതീകാത്മക ചിത്രം

കു​ള​ത്തൂ​പ്പു​ഴ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ സി​ഐ ഓ​ഫിസ് അ​നു​വ​ദി​ച്ച അ​ന്നു​മു​ത​ൽ കു​ള​ത്തൂ​പ്പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പൊ​ലി​സ് സ​ർ​ക്കി​ൾ ഓ​ഫിസ് തെ​ന്മ​ല​യി​ലേ​ക്ക് മാ​റ്റി​യ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തി​നു​ശേ​ഷം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് ഒ​ടു​വി​ൽ തി​രി​ച്ചെ​ത്തി.
സി​ഐ ഓ​ഫിസ് കു​ള​ത്തൂ​പ്പു​ഴ​യി​ൽ ത​ന്നെ പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്നു​ള്ള അ​റി​യി​പ്പ് ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന​തോ​ടെ ഓ​ഫിസ് തി​രി​കെ എ​ത്തി​ച്ച​തി​നു പി​ന്നി​ൽ ത​ങ്ങ​ളാ​ണെ​ന്ന വാ​ദ​വു​മാ​യി വി​വി​ധ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി.

പാ​ർ​ട്ടി​യി​ലെ പ​ട​ല​പി​ണ​ക്ക​വും ഇ​തോ​ടെ മ​റ​നീ​ക്കി. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ കു​ള​ത്തൂ​പ്പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്ന സ​ർ​ക്കി​ൾ ഓ​ഫിസ് അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് തെ​ന്മ​ല​യി​ലേ​ക്ക് മാ​റ്റി​യ​ത്.
ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ദി​വാ​സി ഉന്നതികളും മ​റ്റു ജ​ന​വാ​സ മേ​ഖ​ല​ക​ളു​മു​ള്ള കു​ള​ത്തൂ​പ്പു​ഴ​യെ ഒ​ഴി​വാ​ക്കി തോ​ട്ടം മേ​ഖ​ല​യാ​യ തെ​ന്മ​ല​യി​ലേ​ക്ക് ഓ​ഫി​സ് മാ​റ്റി​യ​തി​നു പി​ന്നി​ൽ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​നോ​ട് അ​ടു​ത്തു​ള്ള പ്ര​ദേ​ശ​ത്തേ​ക്ക് ഓ​ഫിസ് മാ​റ്റു​ക എ​ന്ന ഏ​ക ഉ​ദ്യേ​ശ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ണ്ടാ​യി​രു​ന്ന​തെ​ന്ന് പ​റ​യു​ന്നു.

ഇ​തി​നെ​തി​രെ രാ​ഷ്‌ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ ആ​രും ത​ന്നെ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നി​ല്ല.
ഇ​തി​നി​ടെ ചി​ല ദ​ളി​ത് സം​ഘ​ട​ന​ക​ൾ പ​ര​സ്യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Tags : District News Nattuvishesham Police Circle Office Kulathupuzha

Recent News

Corehub Up