വിഷ്വൽ ഗാലറിയുടെ വെഞ്ചരിപ്പ് കർമം കോഴിക്കോട് ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ നിർവഹിക്കുന്നു.
കോഴിക്കോട്: ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ സ്വന്തമായി കാമറയിൽ പകർത്തിയ ചിത്രങ്ങളും ധന്യന്റെ പ്രേക്ഷിത പ്രവർത്തനഘട്ടത്തിലെ അപൂർവ നിമിഷങ്ങളുടെ ശേഖരവുമടങ്ങിയ വിഷ്വൽ ഗാലറി ഉദ്ഘാടനം ചെയ്തു. വെള്ളിമാട്കുന്ന് എംഎസ്ജെ സെന്റ് തോമസ് പ്രൊവിൻഷ്യൽ ഹൗസിലെ വിഷ്വൽ ഗാലറിയുടെ ഉദ്ഘാടനവും വെഞ്ചരിപ്പ് കർമവും കോഴിക്കോട് ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ നിർവഹിച്ചു.
താമരശേരി രൂപതാ വികാരി ജനറാൾ മോണ്‍. ഏബ്രഹാം വയലിൽ, എംഎസ്ജെ സെന്റ് തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഷീല, സിസ്റ്റർ ഡെൽസി എംഎസ്എംഐ തുടങ്ങിയവർ പങ്കെടുത്തു.