x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്ര​വ​ഴി​യി​ലെ കാ​ള​വ​ണ്ടി​ക്കാ​ര​ന്‍; 77-ാം വ​യ​സി​ല്‍ അ​ഹ​മ്മ​ദ് ബാ​വ​ക്ക് നാ​ടി​ന്‍റെ ആ​ദ​രം

വെബ് ഡെസ്ക്
Published: September 15, 2026 05:04 AM IST | Updated: September 15, 2026 05:04 AM IST

തി​രൂ​ര്‍ താ​ലൂ​ക്കി​ലെ അ​വ​സാ​ന കാ​ള​വ​ണ്ടി​ക്കാ​ര​നാ​യ അ​ഹ​മ്മ​ദ് എ​ന്ന ബാ​വ​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കു​ന്നു.

തി​രൂ​ര്‍: യ​ന്ത്ര​വാ​ഹ​ന​ങ്ങ​ള്‍​ക്ക് വ​ഴി​മാ​റി ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ കാ​ള​വ​ണ്ടി യു​ഗ​ത്തി​ലെ അ​വ​സാ​ന​ത്തെ വ​ണ്ടി​ക്കാ​ര​ന് നാ​ടി​ന്‍റെ ആ​ദ​രം.
തി​രൂ​ര്‍ താ​ലൂ​ക്കി​ലെ അ​വ​സാ​ന കാ​ള​വ​ണ്ടി​ക്കാ​ര​നാ​യ തി​രു​നാ​വാ​യ എ​ട​ക്കു​ളം കു​ന്നും​പു​റ​ത്തെ തെ​ക്കേ പീ​ടി​യേ​ക്ക​ല്‍ അ​ഹ​മ്മ​ദ് എ​ന്ന ബാ​വ​യെ​യാ​ണ് (77) സാം​സ്‌​കാ​രി​ക പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ റീ-​എ​ക്കൗ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ദ​രി​ച്ച​ത്. തി​രൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ള​വ​ണ്ടി സ​ര്‍​വീ​സ് നി​ല​ച്ചി​ട്ട് മൂ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി. ഏ​ഴാം വ​യ​സി​ല്‍ വ​ണ്ടി​പി​ടു​ത്തം തു​ട​ങ്ങി​യ അ​ഹ​മ്മ​ദ് ബാ​വ, 42-ാം വ​യ​സ് വ​രെ തോ​ണി​മാ​ര്‍​ഗ​വും റെ​യി​ല്‍​വേ വ​ഴി​യും തി​രൂ​രി​ലെ​ത്തു​ന്ന ച​ര​ക്കു​ക​ള്‍ ഉ​ള്‍​ഗ്രാ​മ​ങ്ങ​ളി​ല്‍ എ​ത്തി​ച്ചി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് ലൈ​സ​ന്‍​സോ​ടെ​യാ​യി​രു​ന്നു വ​ണ്ടി​ക​ള്‍ ഓ​ടി​ച്ചി​രു​ന്ന​ത്. കൊ​ട​ക്ക​ല്‍ ടൈ​ല്‍ ഫാ​ക്ട​റി​യി​ല്‍ നി​ന്നു​ള്ള ഓ​ട് നീ​ക്ക​ത്തി​നും സ​വാ​രി​ക്കു​മെ​ല്ലാം അ​ക്കാ​ല​ത്ത് കാ​ള​വ​ണ്ടി​ക​ളാ​യി​രു​ന്നു ആ​ശ്ര​യം. റീ-​എ​ക്കൗ പ്ര​സി​ഡ​ന്‍റ് പൂ​വ​ത്തി​ങ്ക​ല്‍ റ​ഷീ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കോ​ഴി​ക്കോ​ട് എം​വി​ഐ സൂ​ര്‍​പ്പി​ല്‍ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് അ​ഹ​മ്മ​ദ് ബാ​വ​യെ ആ​ദ​രി​ച്ചു. മാ​മാ​ങ്കം ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ സി.​പി.​എം. ഹാ​രി​സ്, വാ​ര്‍​ഡ് അം​ഗം വെ​ള്ളാ​ട​ത്ത് റ​സീ​ന, ചി​റ​ക്ക​ല്‍ ഉ​മ്മ​ര്‍, എം.​കെ. സ​തീ​ഷ് ബാ​ബു, ല​ത്തീ​ഫ് കു​റ്റി​പ്പു​റം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Bullock-Cart Driver

Recent News

Corehub Up