x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണ് പൂ​ര്‍​ണ​മാ​യും നീ​ക്കി; തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 15, 2026 05:06 AM IST | Updated: September 15, 2026 05:06 AM IST

മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ ബ്ലോ​ക്ക് നി​ർ​മാ​ണ​ത്തി​ന് ത​ട​സമാ​യ മ​ണ്ണ് നീ​ക്കം ചെ​യ്ത​പ്പോ​ള്‍

മ​ഞ്ചേ​രി: മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ന്ന മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ച്ചു.

ത​ട​സ​മാ​യി നി​ന്ന മ​ണ്ണ് നീ​ക്കി​യ​തോ​ടെ​യാ​ണി​ത്. 4000-ത്തോ​ളം ക്യു​ബി​ക് മീ​റ്റ​ര്‍ മ​ണ്ണാ​ണ് സ്ഥ​ല​ത്ത് നി​ന്ന് നീ​ക്കി​യ​ത്. അ​ഡ്വ. എം. ​റ​ഹ്‌​മ​ത്തു​ള്ള എം​എ​ല്‍​എ​യു​ടെ ഇ​ട​പെ​ട​ലി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ മ​ഞ്ചേ​രി ലാ​ന്‍​ഡ് ട്രൈ​ബ്യൂ​ണ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ എം. ​മു​കു​ന്ദ​നെ നോ​ഡ​ല്‍ ഓ​ഫി​സ​റാ​യി നി​യ​മി​ച്ച് മ​ണ്ണ് നീ​ക്കാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ ആ​രോ​ഗ്യ മേ​ഖ​ല​ക്ക് കൂ​ടു​ത​ല്‍ ഊ​ര്‍​ജ്ജ​വും രോ​ഗി​ക​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ​യും ഉ​റ​പ്പാ​ക്കാ​നാ​കും.

മ​ണ്ണു​നീ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​ല്‍​എ ര​ണ്ടു​ത​വ​ണ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ ഉ​ള്‍​പ്പെ​ടു​ത്തി യോ​ഗം വി​ളി​ച്ചി​രു​ന്നു. ജി​യോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ക​രാ​ര്‍ ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം ജി​ല്ല ക​ള​ക്ട​റും ഈ ​യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലും എം​എ​ല്‍​എ വി​ഷ​യം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​യ​ത്.

പു​ല്ല​ഞ്ചേ​രി​യി​ലെ സ​ര്‍​ക്കാ​ര്‍ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലാ​ണ് നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി മ​ണ്ണ് സം​ഭ​രി​ച്ച​ത്. 12 ലോ​റി​ക​ളും നാ​ല് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ദി​വ​സം 50 ലോ​ഡി​ല​ധി​കം മ​ണ്ണാ​ണ് നീ​ക്കം ചെ​യ്ത​ത്. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന് കീ​ഴി​ല്‍ പി​എം ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് ഹെ​ല്‍​ത്ത് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ മി​ഷ​ന്‍ മു​ഖേ​ന​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ധു​നി​ക തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം ഒ​രു​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യോ​ട് ചേ​ര്‍​ന്നു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പ​ഴ​യ വി​ശ്ര​മ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന 64 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് നി​ര്‍​മാ​ണം.

ഇ​തി​ല്‍ 24 സെ​ന്‍റി​ല്‍ 45,000 സ്‌​ക്വ​യ​ര്‍​ഫീ​റ്റ് വി​സ്തൃ​തി​യു​ള്ള നാ​ല് നി​ല കെ​ട്ടി​ട​ത്തി​നാ​ണ് രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​ക്കാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല. 23.75 കോ​ടി രൂ​പ​യു​ടെ ടെ​ന്‍​ഡ​റി​ല്‍ 17.25 കോ​ടി രൂ​പ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നും ബാ​ക്കി തു​ക ആ​ധു​നി​ക മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​മാ​ണ് വി​നി​യോ​ഗി​ക്കു​ക.

Tags : District News Nattuvishesham Soil construction

Recent News

Corehub Up