നടവയൽ ഫെസ്റ്റ് സീസണ് 2 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കുന്നു.
നടവയൽ: ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ഉണ്ണിമിശിഹായുടെ തിരുനാളിനോട് അനുബന്ധിച്ച് ഡിസംബർ 19 മുതൽ ജനുവരി ഒന്നുവരെ നടക്കുന്ന നടവയൽ ഫെസ്റ്റിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫിസ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് ഫാ. വിൻസെന്റ് കളപ്പുര അധ്യക്ഷത വഹിച്ചു.
സുനിൽ ജോർജ്, ജോർജ് കാനപ്പറന്പിൽ, ഷാജു പി. ജയിംസ്, സ്റ്റാൻലി ജേക്കബ്, സാബു നിരപ്പിൽ, ബിജു നെല്ലിക്കുന്നൽ, ബിജു ഇരട്ടമുണ്ട, സിൽവച്ചൻ ഇഞ്ചികാലായിൽ, മേഴ്സി സാബു, അതുൽ തോമസ്, ടോമി ചേനാട്ട് എന്നിവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Nadavayal Fest Committee Office