പ്രതീകാത്മക ചിത്രം
ചവറ: കോവില്‍ത്തോട്ടം സെന്റ് ആന്‍ഡ്രൂസ് പള്ളിയിലെ പരിശുദ്ധ ഉപഹാര മാതാവിന്റെ കൊണ്ഫ്രിയ തിരുനാള്‍ 17 ന് ആരംഭിക്കും. തിരുനാള്‍ 27ന് സമാപിക്കും. 17ന് രാവിലെ ഏഴിന് ഇടവക വികാരി ഫാ. ജോസഫ് ഡാനിയേല്‍ തിരുനാളിന് കൊടിയേറ്റും. സമാരംഭ ദിവ്യബലിക്ക് മോണ്‍. വിന്‍സന്റ് മച്ചാഡോ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജാക്സണ് ജയിംസ് വചനപ്രഘോഷണം നടത്തും. തുടര്‍ന്ന് 18 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ രാവിലെ ആറിനും
ഉച്ചയ്ക്ക് 12നും ദിവ്യബലി, വൈകുന്നേരം 4.30ന് ജപമാല, ലിറ്റിനി, ദിവ്യബലി, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടാകു. 24 ന് പരിശുദ്ധ ഉപഹാര മാതാവിന്റെ തിരുനാള്‍ ദിനാഘോഷം.
25ന് രാവിലെ 6.30ന് ഇലക് ത്തോര് പ്രദക്ഷിണം, തുടര്‍ന്ന് ദിവ്യബലി, ഉച്ചയ്ക്ക് 12ന് ദിവ്യബലി, വൈകുന്നേരം നാലിന് സന്തമേശ, വൈകുന്നേരം 4.30 മുതല്‍ ജപമാല, ലിറ്റനി, ദിവ്യബലി, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ കായല്‍ പ്രദക്ഷിണം.
26 ന് ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. രാവിലെ ഏഴിന് കുട്ടികള്‍ക്ക് സ്വീകരണവും തുടര്‍ന്ന് ദിവ്യബലിയും.
തിരുകര്‍മങ്ങള്‍ക്ക് ഫാ. ജോസഫ് ജോണ്‍, ഫാ. വര്‍ഗീസ് ചെമ്പോളി എന്നിവര്‍ കാര്‍മികത്വം വഹിക്കും. വൈകുന്നേരം 4.30ന് ജപമാല, ലിറ്ററി, ദിവ്യബലി, വേസ്പെര, ദിവ്യകാരുണ്യ ആരാധന. തിരുകര്‍മങ്ങള്‍ക്ക് ഫാ. റോള്‍ഡന്‍ ജേക്കബ്, ഫാ. സേവ്യര്‍ ലാസര്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
തിരുകര്‍മങ്ങള്‍ക്കുശേഷം പള്ളിയില്‍ നിന്നാരംഭിച്ച് ശങ്കരമംഗലം വഴി തിരികെ പള്ളിയില്‍ എത്തിച്ചേരുന്ന പരിശുദ്ധ ഉപഹാര മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടക്കും.
തിരുനാള്‍ ദിനമായ 27ന് രാവിലെ ആറിന് ദിവ്യബലി. 9.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി. ഫാ. ഡോ. സെല്‍വി ആന്റണിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും, ഫാ. സെബാസ്റ്റ്യന്‍ തൊബിയാസ് വചനപ്രഘോഷണം നടത്തും. ഫാ. ജോണ്‍ ജെറി ഐസക് സഹകാര്‍മികനാകും. വൈകുന്നേരം നാലിന് നടക്കുന്ന കൃതജ്ഞതാബലിക്ക് ഫാ. അല്‍ഫോണ്‍സ്, ഫാ.റ്റെറി തങ്കച്ചന് എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് തിരുനാള്‍ കൊടിയിറങ്ങും.
തിരുനാളിനോടനുബന്ധിച്ച് പോലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യവകുപ്പ് എന്നിവരുടെ സേവനം ഉണ്ടാകും. വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും ക്രമീകരിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്നും ജങ്കാര്‍ സര്‍വീസ് ഉണ്ടെന്നും ഇടവക വികാരി ഫാ. ജോസഫ് ഡാനിയേല്‍, പ്രസുദേന്തി ഫ്രാന്‍സിസ് ക്ലീറ്റസ് എന്നിവര്‍ അറിയിച്ചു.
Tags : District News Nattuvishesham Kovilthottam Church' Confriya Feast