x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റേ​ഡി​യം ന​വീ​ക​ര​ണം; പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി

വെബ് ഡെസ്ക്
Published: September 15, 2026 04:45 AM IST | Updated: September 15, 2026 04:45 AM IST

ആ​ന​ക്ക​യം ജി​യു​പി​എ​സ് സ്റ്റേ​ഡി​യം

മ​ഞ്ചേ​രി : ആ​ന​ക്ക​യം ജി​യു​പി​എ​സ് സ്റ്റേ​ഡി​യം ന​വീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ല്‍ പ്ര​മേ​യം. ക്ഷേ​മ​കാ​ര്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍ സി.​കെ. ഹാ​ഷി​ദ് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ജാ​ഫ​ര്‍ കാ​രാ​ത്തൊ​ടി പി​ന്താ​ങ്ങി​യ​തോ​ടെ ഐ​കൃ​ക​ണ്‌​ഠേ​ന അം​ഗീ​ക​രി​ച്ചു.

ഗ്രൗ​ണ്ട് ലെ​വ​ലിം​ഗ്, ഡ്രൈ​നേ​ജ്, ഗാ​ല​റി, ഫ്ള​ഡ് ലൈ​റ്റ്, ഫെ​ന്‍​സിം​ഗ്, ശു​ചി​മു​റി, ഡ്ര​സ്സിം​ഗ് മു​റി തു​ട​ങ്ങി ഒ​രു കോ​ടി രൂ​പ​യു​ടെ സ​മ​ഗ്ര വി​ക​സ​നം ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​മേ​യാ​വ​ത​ര​ണം.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും യു​വ​ജ​ന​ങ്ങ​ള്‍​ക്കും മി​ക​ച്ച കാ​യി​ക സൗ​ക​ര്യം ഒ​രു​ക്കു​ക, ഫു​ട്ബോ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, പ്ര​ദേ​ശ​ത്തെ കാ​യി​ക പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി പ​രി​ശീ​ലി​പ്പി​ക്കു​ക, സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​വും നി​ല​വാ​ര​മു​ള്ള​തു​മാ​യ ക​ളി​സ്ഥ​ലം ഒ​രു​ക്കു​ക, പ്രാ​ദേ​ശി​ക കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ സൗ​ക​ര്യം ഒ​രു​ക്കു​ക, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യും യു​വ​ജ​ന പ​ങ്കാ​ളി​ത്ത​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ്യം. യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് സി. ​ബു​ഷ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​പാ​ധ്യ​ക്ഷ​ന്‍ സി.​കെ. ശി​ഹാ​ബ്, സെ​ക്ര​ട്ട​റി വി. ​ശ്രീ​ക​ല, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​ടി. ഖ​ദീ​ജ, പി.​ടി. സു​നീ​റ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ന്ദു സ​ജി, ജാ​ഫ​ര്‍ കാ​രാ​തൊ​ടി, അ​ഷ്റ​ഫ് എ​ന്ന കു​ട്ട്യാ​പ്പു, പി.​ബി. ബ​ഷീ​ര്‍, മു​ഹ​മ്മ​ദ് സാ​ലി, സു​ഹ്റ റ​ഷീ​ദ്, അ​സി. സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, കെ. ​നി​ഷാ​ദേ​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Stadium renovation

Recent News

Corehub Up