തലക്കോട്ടുകര പള്ളിയിൽ
തലക്കോട്ടുകര: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ തലക്കോട്ടുകര പള്ളിയിൽ ഭക്തിനിർഭരമായി ആഘോഷിച്ചു. വടക്കാഞ്ചേരി റീജിയൻ തലത്തിലെ 15 യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറോളം അംഗങ്ങൾ പങ്കെടുത്തു. എസ്എഫ്ഒ അതിരൂപത ഡയറക്ടർ ഫാ. റാഫി കണ്ണനായ്ക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും തിരുനാൾ പ്രദക്ഷിണവും നടന്നു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ചൈതന്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന പുതിയ അംഗങ്ങൾക്കുള്ള സഭാവസ്ത്ര സ്വീകരണവും ചടങ്ങിന് മാറ്റുകൂട്ടി.
തുടർന്നുനടന്ന സമാപന പൊതുസമ്മേളനം തലക്കോട്ടുകര പള്ളി വികാരി ഫാ. ക്ലമന്റ് വാഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. റീജിയൻ വൈസ് മിനിസ്റ്റർ കെ.എഫ്. ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫാ. റാഫി കണ്ണനായ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. റീജിയൻ സെക്രട്ടറി ബീന ജോളി, ട്രഷറർ ഷാജു ജോസ്, സിസ്റ്റർ വിൽസി ഗ്രേസ് എഫ്സിസി, സിസ്റ്റർ സെലിൻ ജോസഫ് എഫ്എസ്എം, സിസ്റ്റർ ജെസി പവിയാനോസ് എസ്എബി എന്നിവർ ആശംസകൾ നേർന്നു. സി.വി. ക്ലാര ടീച്ചർ സ്വാഗതവും റീജിയൻ ഫോർമാറ്റർ ഫ്രാൻസിസ് ഇമ്മട്ടി നന്ദിയും പറഞ്ഞു.
പനമുക്ക് പള്ളിയിൽ
തൃശൂർ: പനമുക്ക് പള്ളിയിൽ പരിശുദ്ധ കാണിക്കമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു ഫാ. മാത്യു കുറ്റിക്കോട്ടയിൽ കൊടിയേറ്റി. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 6.30ന് നൊവേന, തിരുക്കർമങ്ങൾ നടക്കും. 21 മുതൽ 23 വരെയാണു തിരുനാൾ ആഘോഷങ്ങൾ.
Tags : Churches Nattuvishesham DistrictNews