Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Churches

Thrissur

ദേവാലയങ്ങളിൽ തിരുനാളാഘോഷങ്ങൾ

മ​റ്റം നി​ത്യ​സ​ഹാ​യമാ​ത


മ​റ്റം: നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. രാ​വി​ലെ 5.30, 7.00, 8.30 വൈ​കി​ട്ട് 4.00 സ​മ​യ​ങ്ങ​ളി​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ.

രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ​. വി​നി​ൽ കു​രി​ശു​ത്ത​റ മു​ഖ്യകാ​ർ​മി​ക​നാ​കും. ഫാ. ​ഫ്രാ​ൻ​സി​സ് എ​ലു​വ​ത്തി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദി​ക്ഷ​ണം.​ വൈ​കി​ട്ട് ആ​റി​ന് ഇ​ട​വക​പ്പ​ള്ളി​യി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഇ​റ്റാ​ന​ഗ​ർ ബി​ഷപ് മാ​ർ ബെ​ന്നി വ​ർ​ഗീ​സ് ഇ​ട​ത്ത​ട്ടേ​ൽ കാ​ർ​മി​ക​നാ​കും.


തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ല​ക്ക് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ കി​രീ​ടംഎ​ഴു​ന്ന​ള്ളി​പ്പി​ൽ ബാ​ൻ​ഡ് വാ​ദ്യ താ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ 33 കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു​ള്ള 33 പൊ​ന്നി​ൻ കു​രി​ശും മു​ത്തു കു​ട​ക​ളു​മാ​യി നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ മാ​ധ്യ​സ്ഥം വ​ഹി​ച്ചു​കൊ​ണ്ട് കി​രീ​ടം എ​ഴു​ന്ന​ള്ളി​പ്പി​ൽ പ​ങ്കെ​ടു​ക്കും. രാ​ത്രി ഒ​മ്പ​തി​ന് മെ​ഗാ ബാ​ൻ​ഡ് മേ​ളം, വ​ർ​ണ​മ​ഴ എ​ന്നി​വ ന​ട​ക്കും.

പ​ഴു​വി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സ്

പ​ഴു​വി​ൽ: പ​ഴു​വി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ ഊ​ട്ടുതി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൂ​ടുതു​റ​ക്ക​ൽ ശു​ശ്രൂ​ഷ ഇ​ട​വ​ക​പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കുശേ​ഷം തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ഇ​ട​വ​ക​പ​ള്ളി​യി​ൽനി​ന്ന് ആ​രം​ഭി​ച്ച പ്ര​ദ​ക്ഷി​ണം തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ സ​മാ​പി​ച്ചു. പ​ഴു​വി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ബ് വ​ട​ക്ക​ൻ, അ​സി. വി​കാ​രി ഫാ. ​ടോ​ൾ​മി​ൻ മൊ​റേ​ലി, ട്ര​സ്റ്റി​മാ​രാ​യ ജെ​യിം​സ് ത​ട്ടി​ൽ, ആ​ന്‍റോ ചാ​ലി​ശേ​രി, സു​നി​ൽ കു​റ്റി​ക്കാ​ട​ൻ, മാ​ത്യു ഇ​രി​മ്പ​ൻ, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ്റ്റാ​ൻ​ലി ജോ​സ​ഫ്, വി​വി​ധ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

തി​രു​നാ​ൾദി​ന​മാ​യ ഇന്നുരാ​വി​ലെ 6.30ന് ​ഇ​ട​വ​ക​പ്പ​ള്ളി​യി​ലും എ​ട്ടി​നും പ​ത്തി​നും വൈ​കീ​ട്ട് നാ​ലി​നും തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലും വി​ശു​ദ്ധ​ കു​ർ​ബാ​ന​യു​ണ്ടാ​കും. അ​ടി​മ​സ​മ​ർ​പ്പ​ണം രാ​വി​ലെ പത്തി ന് ​ന​ട​ക്കും. രാ​വി​ലെ 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന ന​ട​ക്കും. വൈ​കീ​ട്ട് നാ​ലി​നു​ള്ള കു​ർ​ബാ​ന​യ്ക്ക് ശേ​ഷം തീ​ർഥ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഇ​ട​വ​ക​പ്പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. രാ​വി​ലെ ഒന്പതു മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടുവ​രെ നേ​ർ​ച്ച ഊ​ട്ട് ന​ട​ക്കും.നാളെ വൈ​കീ​ട്ട് ഏ​ഴി​ന് കൊ​ച്ചി​ൻ ത​രം​ഗ് ബീ​റ്റ്‌​സി​ന്‍റെ ഗാ​ന​മേ​ള അ​ര​ങ്ങേ​റും. ഏ​പ്രി​ൽ 26ന് ​എ​ട്ടാ​മി​ടം ആ​ഘോ​ഷി​ക്കും.

അ​രി​മ്പൂ​ർ സെ​ന്‍റ് ആന്‍റണീ​സ്

അ​രി​മ്പൂ​ർ: സെ​ന്‍റ്്്് ആ​ന്‍റണീ​സ് പ​ള്ളി തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് കൂ​ടുതു​റ​ക്ക​ൽ ശു​ശ്രൂ​ഷ ന​ട​ന്നു. ഫാ. ​ജി​സ്വി​ൻ വാ​ഴ​പ്പി​ള്ളി ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മികനാ​യി. ഫാ. ​സോ​ളി ത​ട്ടി​ൽ, ഫാ. ​ജോ​ബി​ൻ ഐ​നി​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

മു​ല്ല​ശേ​രി ന​ല്ല ഇ​ട​യ​ൻ

മു​ല്ല​ശേ​രി: ന​ല്ല ഇ​ട​യ​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ണ്ണീ​ശോ​യു​ടെ​യും വി​ശു​ദ്ധ സെ​ബാ​സ്റ്റ്യാ​നോ​സിന്‍റെ​യും തി​രു​നാ​ൾ തു​ട​ങ്ങി. തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി ഇന്നലെ രാ​വി​ലെ​യു​ള്ള ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പും, അ​മ്പ്, വ​ളവെ​ഞ്ചരി​പ്പും ന​ട​ന്നു. തു​ട​ർ​ന്ന് വാ​ദ്യ മേ​ള​ങ്ങ​ളോ​ടെ കു​ടും​ബ യൂ​ണി​റ്റു​ക​ളി​ൽ അ​മ്പ് വ​ള എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ ന​ട​ന്നു. വി​കാ​രി ഫാ. ​റ്റി​ജോ ജോ​യ് മു​ള്ള​ക്ക​ര തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​മ്പ്, വ​ള എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ ദേ​വാ​ല​യ​ത്തി​ലെ​ത്തി സ​മാ​പി​ച്ച​തോ​ടെ മെ​ഗാ ബാ​ൻ​ഡ് മേ​ള​വും ന​ട​ന്നു.

തി​രു​നാ​ൾ ദി​വ​സ​മാ​യ ഇന്നുരാ​വി​ലെ പത്തിനു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ഗാ​ന പൂ​ജ​യ്ക്ക് ഫാ​. ജോ​ഷി പാ​ലി​യേ​ക്ക​ര മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ​. പോ​ൾ മാ​ളി​യേ​മാ​വ് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. വൈ​കീ​ട്ട് അ​ഞ്ചി​ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷീ​ണം ന​ട​ക്കും.
നാളെ രാ​വി​ലെ 6.30ന് ​ഇ​ട​വ​ക​യി​ൽ നി​ന്നും മ​രി​ച്ചു പോ​യ​വ​ർ​ക്കുവേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി​യും തി​രു​ക​ർ​മ​ങ്ങ​ളും ഉ​ണ്ടാ​കും. വൈ​കീ​ട്ട് ഏ​ഴി​ന് തൃ​ശൂ​ർ ക​ലാ​സ​ദ​ന്‍റെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റും.

Kerala

ക്രിസ്മസിനെ വരവേറ്റ് മലയാളികൾ; ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി തിരുക്കർമങ്ങൾ

കോട്ടയം: യേ​ശു​ക്രി​സ്തു​വി​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ ഓ​ർ​മ പു​തു​ക്കി ക്രൈ​സ്ത​വ സ​മൂ​ഹം ക്രി​സ്മ​സ് തി​രു​ക​ർ​മ​ങ്ങ​ൾ ആ​ഘോ​ഷി​ച്ചു. ഇ​രു​പ​ത്തിയ​ഞ്ചു ദി​വ​സ​ത്തെ വ്രതാ​നു​ഷ്ഠാ​ന​വും ദാ​ന​ധ​ർ​മ​ങ്ങ​ളും പ്രാ​ർ​ഥ​ന​യും ന​ട​ത്തി​യാ​ണ് വി​ശ്വാ​സി​ക​ൾ ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​യ​ത്.

ബുധനാഴ്ച വൈ​കു​ന്നേ​രം മു​ത​ൽ തി​രു​പ്പി​റ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്നു. വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ദി​വ്യ​ബ​ലി​യും തീ ​ജ്വാ​ല ശു​ശ്രൂ​ഷ​യും പ്ര​ദ​ക്ഷി​ണ​വു​മെ​ല്ലാം തിരുക്കർമങ്ങളുടെ​ ഭാ​ഗ​മാ​യി ന​ട​ന്നു.

സീറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്‍റ് തോമസ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുപ്പിറവി തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സ​ന്മ​ന​സോ​ടെ വ്യ​ക്തി കു​ടും​ബ സാ​മൂ​ഹ്യ​ജീ​വി​ത​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്താ​ൻ ക്രി​സ്മ​സ് ന​മ്മോ​ട് ആ​ഹ്വാ​നം ചെ​യ്യു​ന്നു​വെ​ന്ന് അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരം പ​ട്ടം സെന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ബുധനാഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​രം​ഭി​ച്ച തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രു​ന്നു. തീ ​ഉ​ഴ​ലി​ച്ച ശു​ശ്രൂ​ഷ​യും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ക​ത്തീ​ഡ്ര​ല്‍ ഗാ​യ​ക​സം​ഘം അ​വ​ത​രി​പ്പി​ച്ച ക്രി​സ്മ​സ് ക​രോ​ളും ഉ​ണ്ടാ​യി​രു​ന്നു.

പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ ബുധനാഴ്ച രാ​ത്രി 11.30ന് ​ആ​രം​ഭി​ച്ച ക്രി​സ്മ​സ് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച് ബി​ഷ​പ് ഡോ.​ തോ​മ​സ് ജെ. ​നെ​റ്റോ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രു​ന്നു.

കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ആർച്ച് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ തിരുപ്പിറവി കർമങ്ങൾക്ക് നേത്യത്വം നൽകി. എറണാകുളം സെന്‍റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. മാർ ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി.

ഇടമൺ സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു.

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എറണാകുളം ആരക്കുന്നം സെന്‍റ് ജോർജ് വലിയ പള്ളിയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രി​സ്മ​സ് റാ​ലി​ക​ൾ, പ​പ്പാ​മാ​രു​ടെ സം​ഗ​മം, സ​മ്മേ​ള​ന​ങ്ങ​ൾ, ക​രോ​ൾ സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യും വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ക്കും. വി​വി​ധ ക്രൈ​സ്ത​വ ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം.

ക്രി​സ്മ​സ് ത​ലേ​ന്ന് വി​പ​ണി​ക​ളും ഏ​റെ സ​ജീ​വ​മാ​യി​രു​ന്നു. മ​ത്സ്യം, മാ​സം, പ​ച്ച​ക്ക​റി വി​പ​ണി​ക​ളി​ൽ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ച്ചു. കേ​ക്ക് ത​ന്നെ​യാ​ണ് വി​പ​ണി​യി​ലെ താ​രം. വ്യ​ത്യ​സ്ത​ത​ക​ളു​മാ​യി കേ​ക്ക് വി​പ​ണി സ​ജീ​വ​മാ​ണ്.

 

Latest News

Corehub Up