പെരുവല്ലൂർ സെന്റ് ആന്റണീസ് ദേവാലയം
ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ മറിയം ത്രേസ്യയുടെയും സംയുക്ത ഉൗട്ടു തിരുനാളിനു കൊടിയേറി. ഫാ. ഡോണൽ പുലിക്കോട്ടിൽ സിഎംഐ കൊടിയേറ്റം നിർവഹിച്ചു. ഇടവക വികാരി ഫാ. ഫ്രാങ്ക്ളിൻ കണ്ണനായ്ക്കൽ സഹകാർമികനായി.
21നാണ് ഉൗട്ടുതിരുനാൾ. തിരുനാളിന്റെ ഭാഗമായി ഇന്നു മുതൽ ശനി വരെ വൈകീട്ട് ആറിനു വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടാകും. ഉൗട്ടുതിരുനാൾ ദിനത്തിൽ രാവിലെ 10ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ആന്റണി തെക്കിനിയത്ത് ഒഎഫ്എം കാപ് മുഖ്യകാർമികനാകും. ഫാ. ജോഷി കണ്ണംപുഴ (എംസിബിഎസ് ആകാശപ്പറവ) തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം, ഉൗട്ടുനേർച്ച ആശിർവാദം, നേർച്ച ഭക്ഷണ വിതരണം.
ഇടവക വികാരി ഫാ. ഫ്രാങ്ക്ളിൻ കണ്ണനായ്ക്കൽ, തിരുനാൾ ജനറൽ കണ്‍വീനർ പൊറുത്തൂര് പാനോക്കാരൻ ജെയിംസ്, കൈക്കാരൻമാരായ ചാക്കോച്ചൻ ചിറമ്മൽ, ബൈജു ചിറമ്മൽ, ഡെന്നി കൂത്തൂർ എന്നിവ നേതൃത്വം നൽകും.
തലോർ കുരിശുപള്ളി
തലോർ: തലോർ ഉണ്ണിമിശിഹാ ഇടവക ദേവാലയത്തിലെ വിശുദ്ധ മറിയംത്രേസ്യയുടെ കുരിശുപള്ളിയിൽ ആദ്യ തിരുനാളിനു അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നേതൃത്വം നൽകി. തിരുനാൾ പ്രദക്ഷിണവും നേർച്ചവിതരണവും നടത്തി.
തിരുനാളിന്റെ ഒരുക്കങ്ങൾക്ക് വികാരി ഫാ. ജോഷി വെണ്ണാട്ടുപറന്പിൽ, സഹവികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ, ജനറൽ കണ്‍വീനർ റിഫിൻ കുന്നത്ത്, കൈക്കാരൻമാരായ ബാബുദാസ് തരകൻ, ദേവസി തൃശോക്കാരൻ, ജോസ് റാഫേൽ തട്ടിൽകോക്കി, ഡേവിസ് കുട്ടിക്കാട്ട് എന്നിവർ നേതൃത്വം നൽകി. ഹോളിഫാമിലി സന്യാസസമൂഹം പ്രൊവിൻഷ്യാൾ സിസ്റ്റർ ജെസിൻ തെരേസ ഉൾപ്പെടെ രണ്ടു മഠങ്ങളിലെ സിസ്റ്റർമാരും ഇടവക മതബോധന വിദ്യാർഥികളും വിശ്വാസിസമൂഹവും പങ്കെടുത്തു.
Tags : nattu vishesham feast in churches