കെ. അണ്ണാമലൈ
ചെന്നൈ: സിജെപി നേതാക്കൾക്കെതിരെയുള്ള നടപടികളിലും അവർ ഉയർത്തുന്ന വിഷയങ്ങളിലും പിന്തുണയുമായി മുൻ ബിജെപി നേതാവ് കെ. അണ്ണാമലൈ. സിജെപി ഉയർത്തുന്ന ചോദ്യങ്ങളെ താൻ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സിജെപി നേതാക്കൾ പൊതുസമൂഹത്തിൽ ഉയർത്തുന്ന കാതലായ ചോദ്യങ്ങളെ പിന്തുണയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ കേന്ദ്രസർക്കാർ വ്യക്തമായ മറുപടി നൽകേണ്ടതുണ്ടെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. സിജെപി നേതാക്കൾക്കെതിരായ പൊലിസ് നടപടിയോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : k. Annamalai Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash