x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ആ​ളു​ക​ൾ ട്രോ​ളും, പ​ക്ഷേ വി​കാ​ര​ങ്ങ​ളാ​ണ് എ​ന്‍റെ ശ​ക്തി': ജ​യി​ലി​ൽ തു​ട​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​ക്കു​റി​ച്ച് അ​ഭി​ജീ​ത് ദീ​പ്കെ

ഓൺലൈൻ ഡെസ്ക്
Published: October 20, 2026 06:36 PM IST | Updated: October 20, 2026 06:36 PM IST

അഭിജീത് ദീപ്കെ

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ​മ​ന്ത​റി​ലെ സ​മ​ര​വേ​ദി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന സി​ജെ​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റാ​ങ്ക എ​ന്നി​വ​രു​ടെ ക​സ്റ്റ​ഡി നീ​ട്ടി. ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രു​ടെ​യും ക​സ്റ്റ​ഡി കാ​ലാ​വ​ധി തി​ങ്ക​ളാ​ഴ്ച ര​ണ്ട് ദി​വ​സ​ത്തേ​ക്ക് കൂ​ടി കോ​ട​തി നീ​ട്ടി​യി​രു​ന്നു.

സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ജ​യി​ലി​ൽ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ ലൈ​വ് സ്ട്രീ​മിം​ഗി​ലൂ​ടെ​യാ​ണ് ത​ന്‍റെ പ്ര​തി​ക​ര​ണം അ​റി​യി​ച്ച​ത്. ഓ​ൺ​ലൈ​നി​ൽ താ​ൻ ട്രോ​ളു​ക​ൾ​ക്ക് ഇ​ര​യാ​കു​ന്നു​ണ്ടെ​ങ്കി​ലും, ത​ന്‍റെ വി​കാ​ര​ങ്ങ​ളാ​ണ് യ​ഥാ​ർ​ഥ ശ​ക്തി​യെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

"ഞാ​ൻ വി​കാ​രാ​ധീ​ത​നാ​കു​ന്ന​തി​ൽ ചി​ല​ർ എ​ന്നെ ട്രോ​ളും. പ​ക്ഷേ എ​ന്‍റെ വി​കാ​ര​ങ്ങ​ളാ​ണ് എ​ന്‍റെ ശ​ക്തി" എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ സൗ​ര​വ് ദാ​സി​നെ​യും അ​ശു​തോ​ഷി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും അ​വ​രു​ടെ അ​വ​സ്ഥ ത​ന്നെ വേ​ദ​നി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​രാ​നി​രി​ക്കു​ന്ന ആ​ഘോ​ഷ​വേ​ള​ക​ളി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​കാ​ൻ ക​ഴി​യാ​ത്ത സൗ​ര​വ് ദാ​സി​നെ​യും അ​ശു​തോ​ഷി​നെ​യും പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ ഓ​ർ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.
ജ​ന്ത​ർ​മ​ന്ത​റി​ലെ സ​മ​ര​വേ​ദി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ഇ​രു​വ​രെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​ഞ്ച് ദി​വ​സ​ത്തെ പ്രാ​രം​ഭ ക​സ്റ്റ​ഡി​ക്ക് ശേ​ഷം സ്പെ​ഷ്യ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ക​സ്റ്റ​ഡി വീ​ണ്ടും നീ​ട്ടു​ക​യാ​യി​രു​ന്നു. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം നി​ല​വി​ൽ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്.

Tags : CJP AbhijithDipke CockroachJanataParty #Delhi Jantar Mantar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up