കത്തോലിക്കാ കോൺഗ്രസ് ആഗോള സംഗമം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു
റോം: കത്തോലിക്കാ കോൺഗ്രസിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ആഗോള സംഗമത്തിന് വത്തിക്കാനിൽ പ്രൗഢഗംഭീരമായ തുടക്കം. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആഗോള സംഗമം ഉദ്ഘാടനം ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൽമായ പ്രതിനിധികളും സഭാധ്യക്ഷന്മാരും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ലോകത്തെ 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള കത്തോലിക്കാ കോൺഗ്രസ് പ്രതിനിധികളാണ് ഈ ചരിത്രപരമായ സംഗമത്തിൽ അണിനിരന്നിരിക്കുന്നത്. സഭയുടെയും അൽമായരുടെയും ആഗോള തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സമുദായ ശാക്തീകരണത്തിനും വേണ്ടിയുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും.
Tags : CatholicCongressGlobalMeet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash