x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പാ​വ​ലി വ​രെ സ​മ​ര​മി​ല്ല; കു​ടും​ബ​ത്തോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ദീ​പ്കെ

ഓൺലൈൻ ഡെസ്ക്
Published: October 20, 2026 05:16 PM IST | Updated: October 20, 2026 05:16 PM IST

അഭിജിത് ദീപ്കെ

ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി ക​ഴി​യു​ന്ന​തു​വ​രെ സ​മ​ര​പ​രി​പാ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കു​ന്ന​താ​യി സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദീ​പ്കെ. ഈ ​ഉ​ത്സ​വ​കാ​ല​ത്ത് പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ നി​ന്ന് മാ​റി പ്രി​യ​പ്പെ​ട്ട​വ​ർ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​വ​ർ​ത്ത​ക​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

മു​ഖ്യ തെ​ര​ഞ്ഞെ‌​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​പ​ടി ശ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ, പ്ര​വ​ർ​ത്ത​ക​രു​ടെ​യും ത​ട​വി​ലു​ള്ള നേ​താ​ക്ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ജ​ന്ത​ർ മ​ന്ത​റി​ലെ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റാ​ങ്ക എ​ന്നി​വ​രു​ടെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി കോ​ട​തി ര​ണ്ട് ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യി​രു​ന്നു. ഭ​ര​ണ​കൂ​ട ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ലും പ്ര​വ​ർ​ത്ത​ക​ർ ഭ​യ​മി​ല്ലാ​തെ നി​ല​കൊ​ള്ളു​ന്നു​ണ്ടെ​ന്ന് ദീ​പ്കെ പ​റ​ഞ്ഞു. എങ്കിലും ഉ​ത്സ​വ വേ​ള​ക​ളി​ൽ ആ​ശ​ങ്ക​യി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം നി​ല​കൊ​ള്ളേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​തി​നാ​ൽ ദീ​പാ​വ​ലി വ​രെ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ നി​ന്നും പ്ര​വ​ർ​ത്ത​ക​ർ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags : AbhijithDipke AbhijhithDipke Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up