x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാ​ൻ​സി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത; സൈ​ന്യ​ത്തെ വി​ന്യ​സി​ക്കും

ഓൺലൈൻ ഡെസ്ക്
Published: October 20, 2026 09:53 PM IST | Updated: October 20, 2026 10:45 PM IST

ഫ്രാൻസിൽ നടക്കുന്ന പ്രക്ഷോഭം

പാ​രി​സ്: ഫ്രാ​ൻ​സി​ൽ വി​ല​ക്ക​യ​റ്റ​ത്തി​നും ജീ​വി​ത​ച്ചെ​ല​വി​നു​മെ​തി​രെ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ പ്രാ​ദേ​ശി​ക നി​ശാ​നി​യ​മം (ക​ർ​ഫ്യൂ) ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്ന് ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി സെ​ബാ​സ്റ്റ്യ​ൻ ലെ​കോ​ർ​ണു അ​റി​യി​ച്ചു. പ്ര​ക്ഷോ​ഭ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​തു​വ​രെ 149 ഓ​ളം പേ​രെ ജ​യി​ലി​ല​ട​ച്ച​താ​യി നീ​തി​ന്യാ​യ മ​ന്ത്രി ജെ​റാ​ൾ​ഡ് ദാ​ർ​മാ​നി​ൻ വ്യ​ക്ത​മാ​ക്കി.

അ​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി നി​യ​ന്ത്രി​ത ക​ർ​ഫ്യൂ​ക​ൾ ഫ​ലം കാ​ണു​ന്നു​ണ്ടെ​ന്നും, ആ​വ​ശ്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച് കൂ​ടു​ത​ൽ ക​ർ​ഫ്യൂ​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി എ​ക്സി​ൽ കു​റി​ച്ചു. പാ​രി​സ്, ലി​യോ​ൺ തു​ട​ങ്ങി പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ നി​ല​വി​ൽ ക​ർ​ഫ്യൂ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

പാ​രി​സി​ൽ പെ​ട്രോ​ൾ, ഗ്യാ​സ്, പ​ട​ക്ക​ങ്ങ​ൾ എ​ന്നി​വ കൈ​വ​ശം വ​യ്ക്കു​ന്ന​തി​നും, സ്കൂ​ളു​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും സ​മീ​പം ഹെ​ൽ​മ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ ക​വ​ച​ങ്ങ​ൾ ധ​രി​ക്കു​ന്ന​തി​നും താ​ത്കാ​ലി​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2,500-ല​ധി​കം ആ​ളു​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ൽ 149 പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ജ​യി​ലി​ല​ട​ച്ചു. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ 50 ഓ​ളം ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

'യ​ല്ലോ വെ​സ്റ്റ്' പ്ര​ക്ഷോ​ഭ​ക​ർ ശ​നി​യാ​ഴ്ച വീ​ണ്ടും വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി പൊ​ലി​സി​ന് പു​റ​മേ സൈ​ന്യ​ത്തി​ന്‍റെ ('സെ​ന്‍റി​നെ​ൽ' ഫോ​ഴ്സ്) സേ​വ​ന​വും വി​ന്യ​സി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ലോ​റ​ന്‍റ് നൂ​നെ​സ് അ​റി​യി​ച്ചു.

അ​ക്ര​മം മൂ​വാ​യി​ര​ത്തി​ല​ധി​കം ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളെ ബാ​ധി​ച്ച​താ​യി പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ന​ശി​ച്ച ക​ട​ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി റോ​ള​ണ്ട് ലെ​സ്ക്യൂ​ർ അ​റി​യി​ച്ചു.

Tags : France Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Deepika DeepikaNewspaper BreakingNews NewsUpdate

Recent News

Corehub Up