x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ജെ​പി​ക്ക് വീ​ണ്ടും തി​രി​ച്ച​ടി; ജാ​മ്യാ​പേ​ക്ഷ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

ഓൺലൈൻ ഡെസ്ക്
Published: October 20, 2026 11:19 PM IST | Updated: October 20, 2026 11:19 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ മ​ന്ത​ർ പ്ര​തി​ഷേ​ധ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി​ജെ​പി നേ​താ​ക്ക​ളാ​യ അ​ശു​തോ​ഷ് റാ​ങ്ക​യ്ക്കും സൗ​ര​വ് ദാ​സി​നും വീ​ണ്ടും തി​രി​ച്ച​ടി. ജാ​മ്യം തേ​ടി​യു​ള്ള ഹ​ർ​ജി ഇ​ന്ന് രാ​ത്രി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന സി​ജെ​പി​യു​ടെ ആ​വ​ശ്യം ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. സ്പെ​ഷ്യ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് ക​സ്റ്റ​ഡി ര​ണ്ട് ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് സി​ജെ​പി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ ഹ​ർ​ജി ഇ​ന്ന് രാ​ത്രി പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും നാ​ളെ കേ​ൾ​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

സി​ജെ​പി നി​യ​മ​വി​ഭാ​ഗം മേ​ധാ​വി ര​ത്ന സിം​ഗാ​ണ് വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. നീ​തി വൈ​ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ര​ത്ന സിം​ഗ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്സി​ൽ കു​റി​ച്ചി​രു​ന്നു. നേ​ര​ത്തെ അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് സൗ​ര​വ് ദാ​സി​നെ​യും അ​ശു​തോ​ഷി​നെ​യും മ​ന്ദി​ർ മാ​ർ​ഗി​ലെ സ്പെ​ഷ്യ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ട ന​ട​പ​ടി​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​വ​രു​ടെ ക​സ്റ്റ​ഡി ര​ണ്ട് ദി​വ​സം കൂ​ടി നീ​ട്ടി​യ​ത്.

സ്പെ​ഷ്യ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന്‍റെ ഈ ​ന​ട​പ​ടി നി​യ​മ​വ്യ​വ​സ്ഥ​യു​ടെ ദു​രു​പ​യോ​ഗ​മാ​ണെ​ന്നും ഷു​വ​ർ​റ്റി ബോ​ണ്ടി​ലെ ചി​ത്ര​വും നി​ല​വി​ലെ രൂ​പ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം പോ​ലെ​യു​ള്ള പൊ​രു​ത്ത​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യം നി​ഷേ​ധി​ച്ച​തെ​ന്നും ര​ത്ന സിം​ഗ് ആ​രോ​പി​ച്ചി​രു​ന്നു. 

 

Tags : delhi high court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash CockroachJanataParty

Recent News

Corehub Up