x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ; രാ​ത്രി ഓ​റ​ഞ്ച് അ​ല​ർ​ട്ട്, കോ​ട്ട​യ​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം

ഓൺലൈൻ ഡെസ്ക്
Published: October 20, 2026 10:44 PM IST | Updated: October 20, 2026 10:44 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ രാ​ത്രി ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ല​യോ​ര, തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പ​ല​യി​ട​ത്തും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. വി​തു​ര, പൊ​ൻ​മു​ടി മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് തു​ട​രു​ന്ന​ത്. വാ​മ​ന​പു​രം ന​ദി​യു​ടെ പോ​ഷ​ക ന​ദി​യാ​യ മ​ക്കി​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന​തി​നൊ​പ്പം ന​ദി​യി​ലെ ജ​ല​നി​ര​പ്പും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മ​ക്കി, മ​രു​താ​മ​ല, പേ​പ്പാ​റ, ആ​ന​പ്പാ​റ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വി​തു​ര പ​ഞ്ചാ​യ​ത്തി​ലെ മ​ണി​തൂ​ക്കി, മ​രു​താ​മ​ല വാ​ർ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രെ സു​ര​ക്ഷി​ത​മാ​യ മ​റ്റ് വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. പേ​പ്പാ​റ ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​റി​ൽ നി​ന്നു​ള്ള വെ​ള്ളം റോ​ഡി​ലേ​ക്ക് ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് പേ​പ്പാ​റ പൊ​ടി​യ​ക്കാ​ല ആ​ദി​വാ​സി ഊ​രി​യി​ലേ​ക്കു​ള്ള വ​ഴി​ക​ൾ പൂ​ർ​ണ​മാ​യും മു​ങ്ങി. ഇ​തോ​ടെ പൊ​ടി​യ​ക്കാ​ല ഊ​ര് ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. വാ​മ​ന​പു​രം ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ര​ണ്ട് ചെ​റു​പാ​ല​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി ചെ​റി​യ തോ​ടു​ക​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്നു​ണ്ട്.

കോ​ട്ട​യം ജി​ല്ല​യി​ലും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​ന​പ്ര​കാ​രം കോ​ട്ട​യം ജി​ല്ല​യി​ൽ ഒ​ക്ടോ​ബ​ർ 20, 21, 23, 24 തീ​യ​തി​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു. ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത​യു​ള്ള​ത്.

സം​സ്ഥാ​ന​ത്ത് മ​റ്റ് വി​വി​ധ ജി​ല്ല​ക​ളി​ലും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ 20-ന് ​കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ലും, 21-ന് ​തി​രു​വ​ന​ന്ത​പു​രം മു​ത​ൽ മ​ല​പ്പു​റം വ​രെ​യു​ള്ള 10 ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് ബാ​ധ​ക​മാ​ണ്. തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ 22-ന് ​ഇ​ടു​ക്കി മു​ത​ൽ ക​ണ്ണൂ​ർ വ​രെ​യു​ള്ള 8 ജി​ല്ല​ക​ളി​ലും, 23-ന് ​തി​രു​വ​ന​ന്ത​പു​രം മു​ത​ൽ തൃ​ശ്ശൂ​ർ വ​രെ​യു​ള്ള 8 ജി​ല്ല​ക​ളി​ലും ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഒ​ക്ടോ​ബ​ർ 24-ഓ​ടെ കേ​ര​ള​ത്തി​ലെ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​കോ​ട് വ​രെ​യു​ള്ള 14 ജി​ല്ല​ക​ളി​ലും ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ അ​ഥ​വാ യെ​ല്ലോ അ​ല​ർ​ട്ട് എ​ന്ന​ത് കൊ​ണ്ട് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​ർ​ഥ​മാ​ക്കു​ന്ന​ത്. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്.

 

Tags : yellowalert Rain Climate Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews NewsFlash

Recent News

Corehub Up