പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സിഎംആർഎൽ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ അപ്പീൽ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസിൽ വാദം കേൾക്കുന്നതിനായി സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്.
ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പിണറായി വിജയന് പുറമേ വീണ ടി, മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച ഹർജികളും ഇതോടൊപ്പം കോടതിയുടെ പരിഗണനയിലുണ്ട്.
വിജിലൻസ് അന്വേഷണത്തിനും എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനുമെതിരെയാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിൽ ഹർജിക്കാർ ഇടക്കാല സംരക്ഷണം തേടിയിട്ടുണ്ട്.
Tags : CMRL-Exalogic Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash