Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CMRL-Exalogic

മാ​സ​പ്പ​ടി കേ​സ്: ഹൈ​ക്കോ​ട​തി അ​നു​മ​തി​ക്ക് പി​ന്നാ​ലെ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കാ​ൻ ഇ​ഡി; കൊ​ച്ചി​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​തി​ന് പി​ന്നാ​ലെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. ഇ​തി​ന്‍റെ  ഭാ​ഗ​മാ​യി ഇ​ഡി ഡ​യ​റ​ക്ട​ർ രാ​ഹു​ൽ ന​വീ​ൻ കൊ​ച്ചി​യി​ലെ​ത്തി നേ​രി​ട്ട് അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി. 

വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ കേ​സു​ക​ളി​ൽ ഇ​ഡി​യു​ടെ ലീ​ഗ​ൽ ടീം ​ന​ൽ​കി​യ നി​യ​മോ​പ​ദേ​ശ​ങ്ങ​ളും നി​ല​വി​ലെ അ​ന്വേ​ഷ​ണ ഘ​ട്ട​ങ്ങ​ളും യോ​ഗം വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി. മാ​സ​പ്പ​ടി കേ​സി​ൽ ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യി​ൽ ഇ​ഡി നേ​തൃ​ത്വം തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് സൂ​ച​ന. കേ​സി​ൽ യാ​തൊ​രു​വി​ധ വീ​ഴ്ച​ക​ളും ഇ​ല്ലാ​ത്ത രീ​തി​യി​ൽ കു​റ്റ​മ​റ്റ രീ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ഇ​ഡി ഡ​യ​റ​ക്ട​ർ രാ​ഹു​ൽ ന​വി​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

കേ​ര​ള​ത്തി​ൽ ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന മ​റ്റ് പ്ര​ധാ​ന സാ​മ്പ​ത്തി​ക കേ​സു​ക​ളു​ടെ പു​രോ​ഗ​തി​യും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. കൊ​ച്ചി​ൻ മി​ന​റ​ൽ​സ് ആ​ൻ​ഡ് റൂ​ട്ടൈ​ൽ ലി​മി​റ്റ​ഡും എ​ക്സാ​ലോ​ജി​ക് സൊ​ല്യൂ​ഷ​ൻ​സും ത​മ്മി​ൽ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ആ​ളു​ക​ളെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യം ചെ​യ്യാ​നാ​ണ് ഇ​ഡി​യു​ടെ നീ​ക്കം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ചേ​ക്കും.

സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ മാ​സ​പ്പ​ടി കേ​സി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ർ​എ​ൽ ന​ൽ​കി​യ ഹ​ർ​ജി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്. ഇ​തോ​ടെ കൂ​ടു​ത​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​ഡി.

Latest News

Corehub Up