x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ൻ​ബാ​ദ്-​ആ​ല​പ്പു​ഴ എ​ക്‌​സ്പ്ര​സ് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ വ​രെ നീ​ട്ടാ​ൻ അ​നു​മ​തി

വെബ് ഡെസ്ക്
Published: October 20, 2026 08:47 AM IST | Updated: October 20, 2026 08:47 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ധ​ൻ​ബാ​ദ്-​ആ​ല​പ്പു​ഴ എ​ക്‌​സ്പ്ര​സ് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ വ​രെ നീ​ട്ടു​ന്ന​തി​ന് റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി ല​ഭി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ​ത്.

ആ​ല​പ്പു​ഴ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ല്ലെ​ന്ന യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​ക്ക് പ​രി​ഹാ​ര​മാ​കു​ന്ന​താ​ണ് പു​തി​യ തീ​രു​മാ​നം. ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട്, കാ​യം​കു​ളം മേ​ഖ​ല​ക​ളി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും തി​രി​ച്ചും ആ​വ​ശ്യ​ത്തി​ന് ട്രെ​യി​നു​ക​ളി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

15 വ​ർ​ഷ​മാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്ന​താ​ണ് തീ​രു​മാ​ന​മെ​ന്ന് യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ൺ വീ​ൽ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ട്രെ​യി​ൻ സ​ർ​വീ​സ് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ വ​രെ നീ​ട്ടു​ന്ന​തോ​ടെ ആ​ല​പ്പു​ഴ വ​ഴി​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

അ​തേ​സ​മ​യം ക​ണ്ണൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന പാ​സ​ഞ്ച​ർ, മെ​മു ട്രെ​യി​നു​ക​ൾ കാ​സ​ർ​ഗോ​ട്ടേ​ക്ക് നീ​ട്ടു​ന്ന​തും റെ​യി​ൽ​വേ​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക്കാ​രു​ടെ ദു​രി​തം കു​റ​യ്ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​നു​ക​ൾ​ക്ക് മൂ​ന്ന് വീ​തം പു​തി​യ മെ​മു ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും നി​ല​വി​ലു​ള്ള സ​ർ​വീ​സു​ക​ളു​ടെ ദീ​ർ​ഘി​പ്പി​ക്ക​ലും യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ സം​സ്ഥാ​ന​ത്തെ റെ​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ന്നാ​ൽ സ​ർ​വീ​സ് നീ​ട്ട​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന തീ​യ​തി​യും പു​തു​ക്കി​യ സ​മ​യ​ക്ര​മ​വും സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Tags :

Recent News

Corehub Up