x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ​യി​ൽ​ പു​ഴ​ക​ളി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ; ഗ​താ​ഗ​തം മു​ട​ങ്ങി

വെബ് ഡെസ്ക്
Published: October 20, 2026 06:46 AM IST | Updated: October 20, 2026 06:46 AM IST

ശ​ക്ത​മാ​യ​ മ​ഴയഎത്തു​ട​ർ​ന്ന് ക​രു​വാ​ര​കു​ണ്ട് ഒ​ലിപ്പു​ഴ​യി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ.

ക​രു​വാ​ര​കു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ക​രു​വാ​ര​കു​ണ്ടി​ലെ പു​ഴ​ക​ളി​ൽ വ​ൻ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ. ഇ​ന്ന​ലെ വൈ​കീ​ട്ട് 6.30-ഓ​ടെ​യാ​ണ് മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ ആ​രം​ഭി​ച്ച​ത്. വ​നാ​ന്ത​ർ​ഭാ​ഗ​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പു​ഴ​ക​ളി​ൽ പെ​ട്ടെ​ന്ന് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ഒ​ലിപ്പു​ഴ​യി​ലും ക​ല്ല​ൻ​പു​ഴ​യി​ലും ക​ന​ത്ത തോ​തി​ലാ​ണ് വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​ത്. ഈ ​വ​ർ​ഷ​ത്തെ തു​ലാ​വ​ർ​ഷ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് പു​ഴ​ക​ളി​ൽ ഇ​ത്ര​യും ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​കു​ന്ന​ത്. വെ​ള്ള​ത്തോ​ടൊ​പ്പം വ​ലി​യ മ​ര​ങ്ങ​ളും ക​ല്ലു​ക​ളും അ​വ​ശി​ഷ്ട​ങ്ങ​ളും ഒ​ഴു​കി​യെ​ത്തി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഭീ​തി പ​ട​ർ​ത്തി.

മാ​മ്പ​റ്റ, ക​ൽ​കു​ണ്ട്, ചി​റ​ക്ക​ൽ​ക്കു​ണ്ട് പാ​ല​ങ്ങ​ൾ​ക്ക് മു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​യ​തി​നെത്തു​ട​ർ​ന്ന് ഗ​താ​ഗ​തം മു​ട​ങ്ങി. പു​ഴ​യോ​ര​ത്തെ നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പു​ഴ​യോ​ര​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും നാ​ട്ടു​കാ​ർ സ​മ​യോ​ചി​ത​മാ​യി മാ​റ്റി​യ​തി​നാ​ൽ വ​ൻ അ​പ​ക​ട​ങ്ങ​ളും വ​ലി​യ ന​ഷ്ട​ങ്ങ​ളും ഒ​ഴി​വാ​യി.

അ​തേ​സ​മ​യം, ക​ൽ​ക്കു​ണ്ട് അ​ട്ടി​യു​ടെ മു​ക​ൾ​ഭാ​ഗ​ത്ത് വി​വി​ധ ജോ​ലി​ക​ൾ​ക്കാ​യും മ​റ്റും പോ​യ തൊ​ഴി​ലാ​ളി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ കാ​ര​ണം മ​ണി​ക്കൂ​റു​ക​ളോ​ളം ക​ര​യി​ൽ കു​ടു​ങ്ങി. തു​ട​ർ​ച്ച​യാ​യ മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും മ​ല​യോ​ര​വാ​സി​ക​ളെ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up