x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​മ്പൂ​ർ താ​ലൂ​ക്കി​ലെ 11 വി​ല്ലേ​ജു​ക​ളി​ൽ ആ​ശ​ങ്ക: കേ​ന്ദ്ര തീ​രു​മാ​ന​ത്തി​ൽ പ്ര​തീ​ക്ഷ

വെബ് ഡെസ്ക്
Published: October 20, 2026 06:48 AM IST | Updated: October 20, 2026 06:48 AM IST

നി​ല​മ്പൂ​ർ: പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ വി​ജ്ഞാ​പ​ന​ത്തി​ൽ ആ​ശ​ങ്ക​യൊ​ഴി​യാ​തെ ജി​ല്ല​യി​ലെ മ​ല​യോ​ര ജ​ന​ത. സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ൻ​പ് 33 വി​ല്ലേ​ജു​ക​ളെ ഒ​ഴി​വാ​ക്കി ഇ​എ​സ്എ പ​രി​ധി​യി​ലു​ള്ള വി​ല്ലേ​ജു​ക​ളു​ടെ എ​ണ്ണം 98 ആ​യി കു​റ​ച്ചെ​ങ്കി​ലും ജി​ല്ല​യി​ലെ 11 വി​ല്ലേ​ജു​ക​ളി​ലു​ള്ള​വ​ർ ഇ​പ്പോ​ഴും ക​ടു​ത്ത അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

കേ​ന്ദ്ര സ​ർ​ക്കാ​രി​​ന്‍റെ ഏ​ഴാം ക​ര​ട് വി​ജ്ഞാ​പ​ന​പ്ര​കാ​രം 9,997.3 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ്ഥ​ല​മാ​ണ് ഇ​എ​സ്എ. പ​രി​ധി​യി​ൽ വ​രു​ന്ന​ത്. ഇ​തി​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്കി പ​രി​ധി 8,590 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ള സ​ർ​ക്കാ​ർ പു​തി​യ മാ​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഇ​തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച മാ​പ്പി​ൽ അ​വ്യ​ക്ത​ത നി​ല​നി​ൽ​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഇ​എ​സ്എ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള ക​ർ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രാ​ത്തി​ട​ത്തോ​ളം ജ​ന​വാ​സ മേ​ഖ​ല​ക​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യെ​ന്ന സ​ർ​ക്കാ​റി​​ന്‍റെ നി​ല​പാ​ട് പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

ജി​ല്ല​യി​ൽ ഇ​എ​സ്എ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ട 11 വി​ല്ലേ​ജു​ക​ളും നി​ല​മ്പൂ​ർ താ​ലൂ​ക്കി​ലാ​ണ്. ക​രു​വാ​ര​കു​ണ്ട്, കേ​ര​ള എ​സ്റ്റേ​റ്റ്, ചോ​ക്കാ​ട്, കാ​ളി​കാ​വ്, അ​മ​ര​മ്പ​ലം, ക​രു​ളാ​യി, മൂ​ത്തേ​ടം, വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ൽ, കു​റു​മ്പ​ല​ങ്ങോ​ട്, അ​ക​മ്പാ​ടം എ​ന്നി​വ​യാ​ണ് ഈ ​വി​ല്ലേ​ജു​ക​ൾ. ചു​ങ്ക​ത്ത​റ വി​ല്ലേ​ജ് പ​ട്ടി​ക​യ്ക്ക് പു​റ​ത്താ​ണെ​ങ്കി​ലും ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച് വാ​ർ​ഡു​ക​ൾ കു​റു​മ്പ​ല​ങ്ങോ​ട് വി​ല്ലേ​ജി​​ന്‍റെ പ​രി​ധി​യി​ലാ​യ​തി​നാ​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളും ആ​ശ​ങ്ക​യി​ലാ​ണ്.

1940 മു​ത​ൽ കു​ടി​യേ​റി​പ്പാ​ർ​ത്ത് പ​രി​സ്ഥി​തി​ക്ക് കോ​ട്ടം​ത​ട്ടാ​തെ കൃ​ഷി ചെ​യ്തു​വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് യാ​തൊ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ ഇ​എ​സ്എ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​ധാ​ന രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളും വി​ഷ​യ​ത്തി​ൽ സ​ജീ​വ​മാ​യി രം​ഗ​ത്തു​വ​രു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് രാ​ഷ‌്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഒ​റ്റ​പ്പെ​ട്ട സ​മ​ര​ങ്ങ​ൾ​ക്ക് ത​യാ​റാ​യ​ത്. വ​രാ​നി​രി​ക്കു​ന്ന അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​ൽ ജ​ന​വാ​സ-​കൃ​ഷി മേ​ഖ​ല​ക​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags :

Recent News

Corehub Up