x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​പാ​സി​ലെ ഫു​ട്പാ​ത്തി​ൽ തു​ണി​മ​റ അ​പ​ക​ടഭീ​ഷ​ണിയാകുന്നു

വെബ് ഡെസ്ക്
Published: October 20, 2026 06:32 AM IST | Updated: October 20, 2026 06:32 AM IST

തി​ര​ക്കേ​റി​യ പേ​രാ​മ്പ്ര ബൈ​പാ​സ് ഓ​ര​ത്ത് അ​പ​ക​ടക്കെ​ണി​യൊ​രു​ക്കി സ്ഥാ​പി​ച്ച തു​ണി മ​റ.

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ബൈ​പാ​സി​ൽ സു​ര​ഭി ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​മു​ള്ള ഫു​ട്പാ​ത്തി​ൽ സ്വ​കാ​ര്യ വ്യ​ക്തി ഉ​ണ്ടാ​ക്കി​യ തു​ണി മ​റ യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്നു.​രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ കു​ട്ടി​ക​ളും സ്ത്രീ​ക​ളും മു​തി​ർ​ന്ന​വ​രു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ദി​വ​സേ​ന ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്.

എ​ന്നാ​ൽ​ഫു​ട്പാ​ത്തി​ലെ ഈ ​തു​ണി​മ​റ കാ​ര​ണം വ​ഴി​പോ​ക്ക​ർ​ക്ക് കൃ​ത്യ​മാ​യ പാ​ത മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ന​ട​പ്പാ​ത​യി​ൽ യാ​തൊ​രു സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ '​അ​പ​ക​ട​ക്കെ​ണി' ഒ​ഴി​വാ​ക്കാ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും പൊ​ലി​സും ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags :

Recent News

Corehub Up