x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​ഷി ന​ശി​പ്പി​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം

വെബ് ഡെസ്ക്
Published: October 20, 2026 06:53 AM IST | Updated: October 20, 2026 06:53 AM IST

ക​രു​വാ​ര​കു​ണ്ട് കേ​ര​ള എ​സ്റ്റേ​റ്റ് സി. ​ര​ണ്ട് ഡി​വി​ഷ​നി​ൽ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച കൃ​ഷി​യി​ടം.

ക​രു​വാ​ര​കു​ണ്ട്: കേ​ര​ള എ​സ്റ്റേ​റ്റ് സി. ​ര​ണ്ട് ഡി​വി​ഷ​നി​ൽ കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ എ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം പ്ര​ദേ​ശ​ത്തെ റ​ബ​ർ, പ​ന, ക​മു​ക്, തെ​ങ്ങ്, കൊ​ക്കോ, വാ​ഴ തു​ട​ങ്ങി​യ വി​വി​ധ വി​ള​ക​ൾ പൂ​ർ​ണ​മാ​യും ക​ട​പു​ഴ​ക്കി​യും തി​ന്നും ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കാ​ട്ടാ​ന സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി​യ​തോ​ടെ മേ​ഖ​ല​യി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ചെ​യ്യാ​നാ​കാ​തെ തി​രി​ച്ചു​മ​ട​ങ്ങേ​ണ്ടി വ​ന്നു.

പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ശ​ല്യം വീ​ണ്ടും രൂ​ക്ഷ​മാ​യ​ത് ക​ർ​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ഒ​രു​പോ​ലെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നും കാ​ട്ടാ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up