വന്യുമന്ത്രി എ.പി. അനിൽകുമാർ.
കാഞ്ഞിരപ്പള്ളി: ചേനപ്പാടിയിലെ റവന്യു ഭൂമി പൊതുജന ഉപകാരത്തിനായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് റവന്യുമന്ത്രി എ.പി. അനിൽകുമാറിന് നിവേദനം നൽകി ജില്ലാ പഞ്ചായത്തംഗം ആശാ ജോയി. എരുമേലി പഞ്ചായത്ത് മൂന്നാം വാർഡ് ചേനപ്പാടി തരകനാട്ടുകുന്ന് പള്ളിക്ക് സമീപത്തുള്ള 51 സെന്റ് റവന്യു പുറമ്പോക്ക് ഭൂമി ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.
കുട്ടികൾക്കായുള്ള ഹാപ്പിനെസ് പാർക്ക്, സ്ത്രീകൾക്കായി വനിതാ ജിം , യുവാക്കൾക്കായി മിനി ടർഫ് എന്നിവ നിർമിക്കാനാണ് അനുമതി തേടി നിവേദനം നൽകിയത്. ജില്ലാ കളക്ടർക്കും ഇതുസംബന്ധിച്ച് ആശ നിവേദനം നൽകിയിട്ടുണ്ട്. 1985 മുതൽ ഈ പ്രദേശം കാടുപിടിച്ചുകിടക്കുകയാണെന്നും ജനോപകാരപ്രദമായ രീതിയിൽ പദ്ധതി നടപ്പിലാക്കാനാണ് അനുവാദം തേടി നിവേദനം സമർപ്പിച്ചതെന്നും ആശാ ജോയി പറഞ്ഞു.
Tags :