Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Churches

Pathanamthitta

പള്ളികളിൽ എ​ട്ടു​നോ​ന്പാ​ച​ര​ണത്തിന് തുടക്കം

ചു​ങ്ക​പ്പാ​റ പ​ള്ളി​യി​ൽ

ചു​ങ്ക​പ്പാ​റ: സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണ​വും ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളും നാ​ളെ മു​ത​ൽ എ​ട്ടു​വ​രെ ന​ട​ക്കും. തി​രു​നാ​ളി​ന് ഇ​ന്ന​ലെ രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യേ​ത്തു​ട​ർ​ന്ന് ഫാ. ​ചെ​റി​യാ​ൻ കോ​ട്ട​യി​ൽ കൊ​ടി​യേ​റ്റി.

നാ​ളെ മു​ത​ൽ നാ​ലു​വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ർ​ബാ​ന​യും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​കും. ഫാ. ​ചെ​റി​യാ​ൻ കു​രി​ശു​മൂ​ട്ടി​ൽ, ഫാ. ​ജോ​ർ​ജ് തേ​ക്ക​ട​യി​ൽ, ഫാ. ​നൈ​നാ​ൻ വെ​ട്ടീ​രേ​ത്ത്, ഫാ. ​ജി​ബു ക​രി​പ്പ​ന​ശേ​രി​മ​ല​യി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും.

അ​ഞ്ചി​ന് രാ​വി​ലെ ഒ​ന്പ​തി​ന് കു​ർ​ബാ​ന​യ്ക്ക് ഫാ. ​കോ​ശി മ​ണ്ണി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യേ​ത്തു​ട​ർ​ന്ന് ഏ​ക​ദി​ന​ധ്യാ​നം. ആ​റി​ന് രാ​വി​ലെ ഒ​ന്പ​തി​ന് കു​ർ​ബാ​ന​യ്ക്ക് വി​കാ​രി ഫാ. ​എ​ബി വ​ട​ക്കും​ത​ല കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഏ​ഴി​ന് വൈ​കു​ന്നേ​രം 4.30ന് ​ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ​ത്തി​ൽ സീ​റോ മ​ല​ബാ​ർ ക്ര​മ​ത്തി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന. ആ​റി​ന് ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ചു​ങ്ക​പ്പാ​റ ടൗ​ണി​ലൂ​ടെ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ലേ​ക്ക് റാ​സ.

എ​ട്ടി​നു വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​ളി ക​രി​ന്പി​ൽ, ഫാ. ​നി​ക്കു കൊ​ച്ചു​മാ​ലി​ൽ തു​ണ്ടി​യി​ൽ, ഫാ.​ജി​യോ പോ​ൾ ഒ​ഐ​സി എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. നേ​ർ​ച്ച​വി​ള​ന്പി​നേ​ത്തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്. രാ​ത്രി ഏ​ഴി​ന് സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​മേ​ള.

വേ​ങ്ങ​ൽ സെന്‍റ് മേരീസ് പ​ള്ളി​യി​ൽ

തി​രു​വ​ല്ല: വേ​ങ്ങ​ൽ സെ​ന്‍റ് മേ​രീ​സ്‌ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഏ​ട്ടു നോ​മ്പാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ.​ആ​ന്‍റ​ണി ചെ​ത്തി​പ്പു​ഴ കൊ​ടി​യേ​റ്റി​നു കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ന്നു വൈ​കു​ന്നേ​രം 6.30 ന് ​സി​സ്റ്റ​ർ മ​രീ​ന ആ​രാ​ധ​ന ന​യി​ക്കും. തു​ട​ർ​ന്ന് സെ​മി​ത്തേ​രി​യി​ൽ പ്രാ​ർ​ഥ​ന. നാ​ളെ മു​ത​ൽ​ഏ​ഴു​വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യി​ൽ, ഫാ. ​ആ​ന്‍റ​ണി ഞെ​രി​ഞ്ഞ​മ്പ​ള്ളി ഒ​ഐ​സി, ഫാ. ​ഫി​ലി​പ്പ് താ​യി​ല്ലം, ഫാ. ​ലി​ബി​ൻ വ​ർ​ഗീ​സ് ഒ​ഐ​സി, ഫാ. ​മാ​ത്യു പു​ത്ത​ൻ​പു​ര​യി​ൽ, ഫാ. ​ചെ​റി​യാ​ൻ കു​രി​ശും​മൂ​ട്ടി​ൽ, ഫാ. ​ജോ​സ​ഫ് ക​രി​പ്പാ​യി​ൽ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഏ​ഴി​ന് വൈ​കു​ന്നേ​രം 6.30ന് ​ഫാ. ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് റാ​സ ത​ച്ചേ​ട​ത്തു രാ​ജു അ​ല​ക്സ്‌ ഭ​വ​ന​ത്തി​ൽ​നി​ന്ന് പ​ള്ളി​യി​ലേ​ക്ക്.

തി​രു​നാ​ൾ ദി​വ​സ​മാ​യ എ​ട്ടി​നു രാ​വി​ലെ 8.30ന് ​വി. കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. തി​രു​വ​ല്ല അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ൾ ഫാ. ​ഡോ. ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​ദ​ക്ഷി​ണം, പ​ച്ചോ​ർ നേ​ർ​ച്ച, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യ്ക്കു​ശേ​ഷം കൊ​ടി​യി​റ​ക്കോ​ടു​കൂ​ടി തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​കു​മെ​ന്ന് വി​കാ​രി ഫാ.​ആ​ന്‍റ​ണി ചെ​ത്തി​പ്പു​ഴ അ​റി​യി​ച്ചു.

തു​ന്പ​മ​ൺ കാ​ദീ​ശ്ത്താ പ​ള്ളി​യി​ൽ

തു​ന്പ​മ​ൺ: സെ​ന്‍റ് മേ​രീ​സ് കാ​ദീ​ശ്ത്താ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​നു നാ​ളെ തു​ട​ക്ക​മാ​കും.
എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 6.45ന് ​പ്രാ​ർ​ഥ​ന, 7.15ന് ​കു​ർ​ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന. ഫാ.​കെ.​എം. തോ​മ​സ്, ഫാ.​വി.​ജെ. ജോ​ൺ​സ​ൺ, ഫാ.​റോ​യ് പി. ​തോ​മ​സ്, ഫാ. ​പി.​ജെ. ജോ​സ​ഫ്, ഫാ.​മാ​ത്യു എം. ​സാ​മു​വേ​ൽ, ഫാ.​ജേ​ക്ക​ബ് ക​ല്ലി​ച്ചേ​ത്ത്, ഫാ.​എ​ബി​ൻ മാ​ത്യു സ​ഖ​റി​യ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ കാ​ർ​മി​ക​രാ​കും.

എ​ട്ടി​നു രാ​വി​ലെ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് അ​പ്രേം റ​ന്പാ​ൻ പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​സാം പി. ​ജോ​ർ​ജ്, ഫാ.​ജേ​ക്ക​ബ് ക​ല്ലി​ച്ചേ​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. നേ​ർ​ച്ച​വി​ള​ന്പോ​ടെ സ​മാ​പി​ക്കും.

തോ​ന്ന്യാ​മ​ല പ​ള്ളി​യി​ൽ

തോ​ന്ന്യാ​മ​ല: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​നും തി​രു​നാ​ളി​നും കൊ​ടി​യേ​റി. ഇ​ന്ന​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യേ തു​ട​ർ​ന്ന് ഫാ. ​ജോ​ൺ നെ​ടും​ഞ്ചേ​രി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ.​അ​നി​റ്റ് മം​ഗ​ല​ത്തി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം ഫാ.​ബി​ബി​ൻ നൈ​നാ​ൻ വെ​ട്ടി​രേ​ത്ത് കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന.

നാ​ളെ മു​ത​ൽ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, സ​ന്ധ്യാ​ന​മ​സ്കാ​രം, വി​ശു​ദ്ധ​കു​ർ​ബാ​ന. ഫാ. ​റോ​ബി​ൻ ഇ​ട്ടി​ത്ത​ട​ത്തി​ൽ ഒ​ഐ​സി, ഫാ.​മാ​ത്യു തേ​ൻ​ന്പാ​വി​ൻ​കൂ​ട്ട​ത്തി​ൽ, പ​ത്ത​നം​തി​ട്ട രൂ​പ​ത ചാ​ൻ​സ​ല​ർ സെ​ബാ​സ്റ്റ്യ​ൻ ആ​ന്പ​ശേ​രി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ.​ജോ​ർ​ജ് വ​ർ​ഗീ​സ് പു​തു​പ്പ​റ​ന്പി​ൽ, ഫാ.​തോ​മ​സ് ശ​ങ്ക​ര​ത്തി​ൽ, വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വ​ർ​ഗീ​സ് കാ​ലാ​യി​ൽ വ​ട​ക്കേ​തി​ൽ, ഫാ.​തോ​മ​സ് കി​ട​ങ്ങേ​ൽ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

ര​ണ്ടി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യ്ക്ക് ഫാ.​സ്ലീ​ബാ​ദാ​സ് ച​രി​വു​പു​ര​യി​ട​ത്തി​ലും മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​ന​ത്തി​ന് ഫാ.​ജോ​സ​ഫ് പൂ​വ​ത്തും​ത​റ​യി​ലും നേ​തൃ​ത്വം ന​ൽ​കും.

ആ​റി​നു വൈ​കു​ന്നേ​രം ആ​റി​ന് എ​ക്യു​മെ​നി​ക്ക​ൽ സം​ഗ​മ​വും ഭ​ക്ത​സം​ഘ​ട​നാ വാ​ർ​ഷി​ക​വും. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ൺ. വ​ർ​ഗീ​സ് കാ​ലാ​യി​ൽ വ​ട​ക്കേ​തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഏ​ഴി​നു വൈ​കു​ന്നേ​രം 6.30ന് ​ഫാ.​ജോ​ൺ​സ​ൺ പാ​റ​യ്ക്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് റാ​സ.

എ​ട്ടി​നു വൈ​കു​ന്നേ​രം 4.45ന് ​തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് കൂ​രി​യ മെ​ത്രാ​ൻ ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സു​വ​നീ​ർ, ഇ​ട​വ​ക ഡ​യ​ക്ട​റി പ്ര​കാ​ശ​നം, സ്നേ​ഹ​ഭോ​ജ​നം എ​ന്നി​വ​യ്ക്കു​ശേ​ഷം കൊ​ടി​യി​റ​ക്ക്.

District News

ദേവാലയങ്ങളിൽ തിരുനാൾ

മറ്റം ​പ​ള്ളി
മ​റ്റം: മ​റ്റം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റേയും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി.​ഫൊ​റോ​ന വി​കാ​രി ഫാ. ഡോ. ​ഫ്രാ​ൻ​സി​സ് ആ​ളൂ​ർ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു.
അ​സി​സ്റ്റ​ന്‍റ് വി​കാ​രി ജി​യോ വേ​ലു​ക്കാ​ര​ൻ, ഡീ​ക്ക​ൻ മെ​ബി​ൻ കീ​റ്റി​ക്ക​ൽ സിഎം​ഐ എ​ന്നി​വ​ർ തി​രു​ക്ക​ർമ​ങ്ങ​ൾ​ക്ക് സ​ഹ​കാ​ർ​മി​ക​രാ​യി.​ കൈ​ക്കാ​ര​ന്മാ​രാ​യ സി.കെ. ജോ​യ്, കെ.​എ​സ്.​ഷാ​ജ്,എം.​ജെ.​ ജോ​ഷി, സി.​ടി.​സ്പാ​ർ​ട്ട​ക്സ്, തോ​മ​സ് നാ​മ​ധാ​രി​ക​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജൂ​ലൈ 2,3 തീ​യ്യ​തി​ക​ളി​ലാ​ണ് തി​രു​നാ​ളാ​ഘോ​ഷം.
ജൂ​ലൈ ര​ണ്ടി​ന് വൈ​കി​ട്ട് 5:30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, വേ​സ്പ​ര, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വെ​ക്ക​ൽ എ​ന്നി​വ​ക്ക് വാ​ക പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി പു​ത്തൂ​ർ കാ​ർ​മി​ക​നാ​കും.​തു​ട​ർ​ന്ന് കോ​ൽ​ക്ക​ളി, മാ​ർ​ഗംക​ളി, റ​മ്പാ​ൻ പാ​ട്ടു എ​ന്നി​വ ന​ട​ക്കും.

ജൂ​ലൈ മൂ​ന്നി​ന് രാ​വി​ലെ ആറിനും, 7.30​നും, വൈ​കു​നേ​രം 5.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ പത്തിന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടുകു​ർ​ബാ​ന​യ്ക്ക് ഫാ. ​ഡെ​ബി​ൻ ഒ​ല​ക്കേ​ങ്കി​ൽ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഹെ​ഡ്‌​ലി നീ​ല​ങ്കാ​വി​ൽ സ​ന്ദേ​ശം ന​ൽ​കും.​ഫാ. അ​ക്ഷ​യ് കു​ന്നേ​ൽ സ​ഹ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച പാ​യ​സ​വി​ത​ര​ണ​വു​മാ​ണ്. രാ​ത്രി ഏ​ഴുമു​ത​ൽ പത്തുവ​രെ ഏ​യ്ഞ്ച​ൽ വോ​യ്സ് മൂ​വാ​റ്റു​പു​ഴ അ​വ​ത​രി​പ്പി​ക്കു​ന്ന ബാ​ൻഡ്‌ വാ​ദ്യം സ്റ്റേ​ജ്ഷോ ​എ​ന്നി​വ ഉ​ണ്ടാ​കും.

പാ​ല​യൂ​ർ തീ​ർ​ഥ​കേ​ന്ദ്രം

പാ​ല​യൂ​ർ: മാ​ർ തോ​മ​മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ പ്പ​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന ​ത​ർ​പ്പ​ണ​തി​രു​നാ​ൾ മൂ​ന്ന് മു​ത​ൽ 13 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മാ​ർ തോ​മാശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി ദി​ന​മാ​യ ജു​ലൈ മൂ​ന്നി​നാ​ണ് പ്ര​സി​ദ്ധ​മാ​യ ദു​ക്റാ​ന ഊ​ട്ട്. രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന നേ​ർ​ച്ച ഭ​ക്ഷ​ണ വി​ത​ര​ണം വൈ​കീട്ട് വ​രെ തു​ട​രും. അ​ന്ന് രാ​വി​ലെ 6.30 മു​ത​ൽ ഉ​ച്ച ക​ഴി​ഞ്ഞ് നാ​ലു വ​രെ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി ആ​റ് ദി​വ്യ​ബ​ലി നടക്കും.

11,12 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​ന്ന ത​ർ​പ്പ​ണതി​രു​ന്നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം ദു​ക്റാ​ന ദി​ന​ത്തി​ൽ രാ​വി​ലെ 9.30ന് ​പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ നി​ർ​വ​ഹി​ക്കും. ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കു​മെ​ന്ന് തീ​ർ​ഥ​കേ​ന്ദ്രം ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ഡോ. ​ഡേ​വി​സ് ക​ണ്ണ​മ്പു​ഴ, സ​ഹ വി​കാ​രി ഫാ.​ നി​തി​ൻ താ​ഴ​ത്ത്, ട്ര​സ്റ്റി സേ​വ്യ​ർ വാ​കയി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​ജെ. ഷാ​ജു എ​ന്നി​വ​ർ പ​റ​ഞ്ഞു.

തി​രു​നാ​ളി​ന്‍റെ കൊ​ടി തീ​ർ​ഥ ക്കു​ള​മാ​യ ത​ളി​യ​ക്കു​ളക്ക​ര​യി​ലെ ര​ക്തസാ​ക്ഷി​മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് കൊ​ണ്ടു​വ​രും. തോ​മ നാ​മ​ധാ​രി​ക​ളു​ടെ സ​മ​ർ​പ്പ​ണ​വും ഉ​ണ്ടാ​കും. ത​ർ​പ്പ​ണ​ത്തി​രു​നാ​ളി​നോ​ടൊ​പ്പം വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെയും വി​ശു​ദ്ധ കു​ര്യാ​ക്കോ​സി​ന്‍റെ​യും തി​രു​നാ​ൾ സം​യു​ക്ത​മാ​യാ​ണ് ആ ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് തി​ർ​ഥ​കേ​ന്ദ്രം സെ​ക്ര​ട്ട​റി ജോ​യ് ചി​റ​മ്മ​ൽ, ക​ൺ​വീ​ന​ർ​മാ​രാ​യ ബോ​ബ് ഇ​ല​വ​ത്തി​ങ്ക​ൽ, എം.എ​ൽ. ഫ്രാ​ൻ​സി​സ്. പിആ​ർഒ ​ജെ​ഫി​ൻ​ജോ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു.

10, 11, 12,13 തി​യ​തി​ക​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് പു​റ​മെ വെ​ള്ളി പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ൽ, ദീ​പാ​ല​ങ്കാ​രം, ശ​നി ഏ​ഴുന്ന​ള്ളി​പ്പ് , മെ​ഗാബാ​ൻഡ്സം​ഗ​മം,ഞാ​യ​ർ മെ​ഗാ ഫ്യു​ഷ​ൻ, തി​ങ്ക​ൾ നാ​ട​കം എ​ന്നി​വ ഉ​ണ്ടാ​കും.

ഒ​ല്ലൂ​ർ തീ​ർ​ഥ​കേ​ന്ദ്രം

ഒ​ല്ലൂ​ർ: ഓ​ഗ​സ്റ്റി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. തി​രു​നാ​ൾ പൊ​തു​യോ​ഗം തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജെ​യ്സ​ൻ കൂ​നം​പ്ലാ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​യ് ചി​റ്റി​ല​പ്പി​ള്ളി, ഒ​ല്ലൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൂ​ത്തൂ​ർ, സി​എം​സി തൃ​ശൂ​ർ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സാ​ലി പോ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

യോ​ഗ​ത്തി​ൽ തി​രു​നാ​ൾ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി ടാ​ജ് ആ​ന്‍റ​ണി, വി​വി​ധ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യി ആ​ന്‍റ​ണി ഏ​റു​ങ്കാ​ര​ൻ - ഫി​നാ​ൻ​സ്, ഡേ​വി​സ് കൊ​ള്ള​ന്നൂ​ർ - പ​ബ്ലി​സി​റ്റി, ജോ​സ് ഉ​ക്രാ​ൻ - ഊ​ട്ടു​നേ​ർ​ച്ച, ഡേ​വി​സ് ചെ​ക്ക​നാ​ത്ത് - റി​സ​പ്ഷ​ൻ, ബാ​ബു ഡേ​വി​സ് പാ​ണേ​ങ്ങാ​ട​ൻ - ലി​റ്റ​ർ​ജി, ആ​ന്‍റ​ണി അ​ക്ക​ര - പ​ന്ത​ൽ, സ​ലി​ൽ പാ​ണേ​ങ്ങാ​ട​ൻ - ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്, എം.​ആ​ർ. സൈ​മ​ണ്‍, ജ​യ മു​ത്തി​പ്പീ​ടി​ക - വോ​ള​ന്‍റി​യ​ർ, സ​നീ​ഷ് മേ​നാ​ച്ചേ​രി - പാ​ർ​ക്കിം​ഗ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

District News

ദേവാലയങ്ങളിൽ തിരുനാളാഘോഷം

പെ​രു​വ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ം

ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ​യും സം​യു​ക്ത ഉൗ​ട്ടു തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഫാ. ​ഡോ​ണ​ൽ പു​ലി​ക്കോ​ട്ടി​ൽ സി​എം​ഐ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ങ്ക്ളി​ൻ ക​ണ്ണ​നാ​യ്ക്ക​ൽ സ​ഹ​കാ​ർ​മി​ക​നാ​യി.

21നാ​ണ് ഉൗ​ട്ടുതി​രു​നാ​ൾ. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു മു​ത​ൽ ശ​നി വ​രെ വൈ​കീ​ട്ട് ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യു​ണ്ടാ​കും. ഉൗ​ട്ടു​തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ആ​ന്‍റ​ണി തെ​ക്കി​നി​യ​ത്ത് ഒ​എ​ഫ്എം കാ​പ് മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ജോ​ഷി ക​ണ്ണം​പു​ഴ (എം​സി​ബി​എ​സ് ആ​കാ​ശ​പ്പ​റ​വ) തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, പ്ര​ദ​ക്ഷി​ണം, ഉൗ​ട്ടു​നേ​ർ​ച്ച ആ​ശി​ർ​വാ​ദം, നേ​ർ​ച്ച ഭ​ക്ഷ​ണ വി​ത​ര​ണം.

ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ങ്ക്ളി​ൻ ക​ണ്ണ​നാ​യ്ക്ക​ൽ, തി​രു​നാ​ൾ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പൊ​റു​ത്തൂ​ര് പാ​നോ​ക്കാ​ര​ൻ ജെ​യിം​സ്, കൈ​ക്കാ​ര​ൻ​മാ​രാ​യ ചാ​ക്കോ​ച്ച​ൻ ചി​റ​മ്മ​ൽ, ബൈ​ജു ചി​റ​മ്മ​ൽ, ഡെ​ന്നി കൂ​ത്തൂ​ർ എ​ന്നി​വ നേ​തൃ​ത്വം ന​ൽ​കും.

ത​ലോ​ർ കു​രി​ശു​പ​ള്ളി​

ത​ലോ​ർ: ത​ലോ​ർ ഉ​ണ്ണി​മി​ശി​ഹാ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ മ​റി​യം​ത്രേ​സ്യ​യു​ടെ കു​രി​ശു​പ​ള്ളി​യി​ൽ ആ​ദ്യ തി​രു​നാ​ളി​നു അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നേ​തൃ​ത്വം ന​ൽ​കി. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച​വി​ത​ര​ണ​വും ന​ട​ത്തി.

തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​ജോ​ഷി വെ​ണ്ണാ​ട്ടു​പ​റ​ന്പി​ൽ, സ​ഹ​വി​കാ​രി ഫാ. ​ക്ലി​ന്‍റ് പാ​ണേ​ങ്ങാ​ട​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റി​ഫി​ൻ കു​ന്ന​ത്ത്, കൈ​ക്കാ​ര​ൻ​മാ​രാ​യ ബാ​ബു​ദാ​സ് ത​ര​ക​ൻ, ദേ​വ​സി തൃ​ശോ​ക്കാ​ര​ൻ, ജോ​സ് റാ​ഫേ​ൽ ത​ട്ടി​ൽ​കോ​ക്കി, ഡേ​വി​സ് കു​ട്ടി​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹോ​ളി​ഫാ​മി​ലി സ​ന്യാ​സ​സ​മൂ​ഹം പ്രൊ​വി​ൻ​ഷ്യാ​ൾ സി​സ്റ്റ​ർ ജെ​സി​ൻ തെ​രേ​സ ഉ​ൾ​പ്പെ​ടെ ര​ണ്ടു മ​ഠ​ങ്ങ​ളി​ലെ സി​സ്റ്റ​ർ​മാ​രും ഇ​ട​വ​ക മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളും വി​ശ്വാ​സി​സ​മൂ​ഹ​വും പ​ങ്കെ​ടു​ത്തു.

 

District News

ദേ​വാ​ല​യ​ങ്ങ​ളി​ൽ തി​രു​നാ​ൾ

കി​ഴ​ക്കാ​ളൂ​ർ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ

കേ​ച്ചേ​രി: കി​ഴ​ക്കാ​ളൂ​ർ മ​റി​യം ത്രേ​സ്യ പ​ള്ളി​യി​ൽ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ​യും സം​യു​ക്ത ഊ​ട്ടു​തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​പോ​ൾ അ​റ​യ്ക്ക​ൽ, ഫാ. ​ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ, ഫാ. ​ജേ​ക്ക​ബ് ത​ച്ച​റാ​ട്ടി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ഊ​ട്ടു​നേ​ർ​ച്ച ആ​ശി​ർ​വാ​ദം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. വി​കാ​രി ഫാ. ​ജാ​ക്‌​സ​ൺ ചാ​ല​യ്ക്ക​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡേ​വി​ഡ് അ​തി​യു​ന്ത​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​യ് പാ​ല​യൂ​ർ, വി​ൻ​സെ​ന്‍റ് ചു​ങ്ക​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.


കു​ന്നം​കു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ


കു​ന്നം​കു​ളം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക​യി ലെ ചെ​റി​യ തി​രു​നാ​ളാ​യി. ക​ക്കാ​ട് സെ​ന്‍റ്് ആ​ന്‍റ​ണീ​സ് ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​ന്ന​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​ഡെ​യ്‌​സ​ൺ മു​ണ്ടോ​പു​റം തി​രു​നാ​ളി​നു കൊ​ടി​യേ​റ്റി.


12 വ​രെ രാ​വി​ലെ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യും നേ​ർ​ച്ച വി​ത​ര​ണ​വും വൈ​കി​ട്ട് 6.30ന് ​സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​പ്പേ​ള​യി​ൽ ല​ദീ​ഞ്ഞും നൊ​വേ​ന​യും നേ​ർ​ച്ച വി​ത​ര​ണ​വും ഉ​ണ്ടാ​കും.


തി​രു​നാ​ൾ​ദി​ന​മാ​യ 13ന് ​രാ​വി​ലെ 6.30ന് ​ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ക​പ്പേ​ള​യി​ലേ​ക്ക് ബൈ​ക്ക് റാ​ലി​യു​ടെ അ​ക​മ്പ​ടി​യോ​ടെ വി​ശു​ദ്ധ​അ​ന്തോ​ണീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് എ​ഴു​ന്ന​ള്ളി​പ്പും ഉ​ണ്ടാ​കും. തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​അ​ൽ​ജോ ക​രേ​ര​ക്കാ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കും.

വൈ​കി​ട്ട് 6.30 ന് ​സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​പ്പേ​ള​യി​ൽ ആ​രാ​ധ​ന​യോ​ടെ തി​രു​നാ​ൾ വേ​സ്പ​ര​യും കു​ഞ്ഞ​ന്തോ​ണി​മാ​രു​ടെ പ്ര​സി​ദേ​ന്തി വാ​ഴ്ച​യും ആ​ഘോ​ഷ​മാ​യ തി​രു​ശേ​ഷി​പ്പു പ്ര​യാ​ണ​വും വ​ർ​ണ​മ​ഴ​യും നേ​ർ​ച്ച​വി​ത​ര​ണ​വും ഉ​ണ്ടാ​കും.
തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​തു​രാ​ല​യം സ​ന്ദ​ർ​ശി​ച്ച് അ​വ​ർ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യും.

ചെ​റി​യ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ചെ​യ​ർ​മാ​ൻ ഫാ. ​ഡെ​യ്സ​ൻ മു​ണ്ടോ​പു​റം, ഡീ​ക്ക​ൻ ജോ​ബി​ൻ ന​ട​യ​ക്ക​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ബെ​ൻ​സി, കൈ​ക്കാ​ര​ൻ​മാ​രാ​യ കെ.​എ​ൽ. ലോ​യ്ഡ്, വ​ർ​ഗീ​സ് ആ​ന്‍റ​ണി, ജോ​ഫി ജോ​സ​ഫ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പേ​ൾ​ജു ബി. ​ചു​ങ്ക​ത്ത്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ​ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

പെ​രി​ഞ്ചേ​രി തി​രു​ഹൃ​ദ​യ തീ​ർ​ഥാ​ട​ന​ കേ​ന്ദ്ര​ം

പെ​രി​ഞ്ചേ​രി: തി​രു​ഹൃ​ദ​യ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലെ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ തി​രു​നാ​ളി​ന്‍റെ രൂ​പ​ക്കൂ​ട് തു​റ​ക്ക​ൽ​ശു​ശ്രൂ​ഷ ഭ​ക്തി​സാ​ന്ദ്ര​മാ​യി.
തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തി​രു​ഹൃ​ദ​യ എ​ഴു​ന്ന​ള്ളി​പ്പി​നു​ശേ​ഷം തി​രു​സ്വ​രൂ​പം പ​ന്ത​ലി​ൽ പ്ര​തി​ഷ്ഠി​ച്ചു. തു​ട​ർ​ന്ന് തി​രു​മു​റ്റ​മേ​ളം ന​ട​ന്നു.


ഇ​ന്നു രാ​വി​ലെ ആ​റി​നും 7.15നും ​വൈ​കീ​ട്ട് ആ​റി​നും വി​ശു​ദ്ധ​കു​ർ​ബാ​ന, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, തി​രു​ഹൃ​ദ​യ​സ​ന്ദേ​ശം, തി​രു​നാ​ൾ​പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് എ​ന്‍റെ പി​ഴ എ​ന്ന നാ​ട​ക​വും ഉ​ണ്ടാ​കും.

District News

ദേവാലയങ്ങളിൽ തിരുനാളാഘോഷങ്ങൾ

മ​റ്റം നി​ത്യ​സ​ഹാ​യമാ​ത


മ​റ്റം: നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. രാ​വി​ലെ 5.30, 7.00, 8.30 വൈ​കി​ട്ട് 4.00 സ​മ​യ​ങ്ങ​ളി​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ.

രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ​. വി​നി​ൽ കു​രി​ശു​ത്ത​റ മു​ഖ്യകാ​ർ​മി​ക​നാ​കും. ഫാ. ​ഫ്രാ​ൻ​സി​സ് എ​ലു​വ​ത്തി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദി​ക്ഷ​ണം.​ വൈ​കി​ട്ട് ആ​റി​ന് ഇ​ട​വക​പ്പ​ള്ളി​യി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഇ​റ്റാ​ന​ഗ​ർ ബി​ഷപ് മാ​ർ ബെ​ന്നി വ​ർ​ഗീ​സ് ഇ​ട​ത്ത​ട്ടേ​ൽ കാ​ർ​മി​ക​നാ​കും.


തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ല​ക്ക് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ കി​രീ​ടംഎ​ഴു​ന്ന​ള്ളി​പ്പി​ൽ ബാ​ൻ​ഡ് വാ​ദ്യ താ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ 33 കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു​ള്ള 33 പൊ​ന്നി​ൻ കു​രി​ശും മു​ത്തു കു​ട​ക​ളു​മാ​യി നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ മാ​ധ്യ​സ്ഥം വ​ഹി​ച്ചു​കൊ​ണ്ട് കി​രീ​ടം എ​ഴു​ന്ന​ള്ളി​പ്പി​ൽ പ​ങ്കെ​ടു​ക്കും. രാ​ത്രി ഒ​മ്പ​തി​ന് മെ​ഗാ ബാ​ൻ​ഡ് മേ​ളം, വ​ർ​ണ​മ​ഴ എ​ന്നി​വ ന​ട​ക്കും.

പ​ഴു​വി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സ്

പ​ഴു​വി​ൽ: പ​ഴു​വി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ ഊ​ട്ടുതി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൂ​ടുതു​റ​ക്ക​ൽ ശു​ശ്രൂ​ഷ ഇ​ട​വ​ക​പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കുശേ​ഷം തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ഇ​ട​വ​ക​പ​ള്ളി​യി​ൽനി​ന്ന് ആ​രം​ഭി​ച്ച പ്ര​ദ​ക്ഷി​ണം തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ സ​മാ​പി​ച്ചു. പ​ഴു​വി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ബ് വ​ട​ക്ക​ൻ, അ​സി. വി​കാ​രി ഫാ. ​ടോ​ൾ​മി​ൻ മൊ​റേ​ലി, ട്ര​സ്റ്റി​മാ​രാ​യ ജെ​യിം​സ് ത​ട്ടി​ൽ, ആ​ന്‍റോ ചാ​ലി​ശേ​രി, സു​നി​ൽ കു​റ്റി​ക്കാ​ട​ൻ, മാ​ത്യു ഇ​രി​മ്പ​ൻ, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ്റ്റാ​ൻ​ലി ജോ​സ​ഫ്, വി​വി​ധ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

തി​രു​നാ​ൾദി​ന​മാ​യ ഇന്നുരാ​വി​ലെ 6.30ന് ​ഇ​ട​വ​ക​പ്പ​ള്ളി​യി​ലും എ​ട്ടി​നും പ​ത്തി​നും വൈ​കീ​ട്ട് നാ​ലി​നും തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലും വി​ശു​ദ്ധ​ കു​ർ​ബാ​ന​യു​ണ്ടാ​കും. അ​ടി​മ​സ​മ​ർ​പ്പ​ണം രാ​വി​ലെ പത്തി ന് ​ന​ട​ക്കും. രാ​വി​ലെ 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന ന​ട​ക്കും. വൈ​കീ​ട്ട് നാ​ലി​നു​ള്ള കു​ർ​ബാ​ന​യ്ക്ക് ശേ​ഷം തീ​ർഥ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഇ​ട​വ​ക​പ്പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. രാ​വി​ലെ ഒന്പതു മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടുവ​രെ നേ​ർ​ച്ച ഊ​ട്ട് ന​ട​ക്കും.നാളെ വൈ​കീ​ട്ട് ഏ​ഴി​ന് കൊ​ച്ചി​ൻ ത​രം​ഗ് ബീ​റ്റ്‌​സി​ന്‍റെ ഗാ​ന​മേ​ള അ​ര​ങ്ങേ​റും. ഏ​പ്രി​ൽ 26ന് ​എ​ട്ടാ​മി​ടം ആ​ഘോ​ഷി​ക്കും.

അ​രി​മ്പൂ​ർ സെ​ന്‍റ് ആന്‍റണീ​സ്

അ​രി​മ്പൂ​ർ: സെ​ന്‍റ്്്് ആ​ന്‍റണീ​സ് പ​ള്ളി തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് കൂ​ടുതു​റ​ക്ക​ൽ ശു​ശ്രൂ​ഷ ന​ട​ന്നു. ഫാ. ​ജി​സ്വി​ൻ വാ​ഴ​പ്പി​ള്ളി ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മികനാ​യി. ഫാ. ​സോ​ളി ത​ട്ടി​ൽ, ഫാ. ​ജോ​ബി​ൻ ഐ​നി​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

മു​ല്ല​ശേ​രി ന​ല്ല ഇ​ട​യ​ൻ

മു​ല്ല​ശേ​രി: ന​ല്ല ഇ​ട​യ​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ണ്ണീ​ശോ​യു​ടെ​യും വി​ശു​ദ്ധ സെ​ബാ​സ്റ്റ്യാ​നോ​സിന്‍റെ​യും തി​രു​നാ​ൾ തു​ട​ങ്ങി. തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി ഇന്നലെ രാ​വി​ലെ​യു​ള്ള ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പും, അ​മ്പ്, വ​ളവെ​ഞ്ചരി​പ്പും ന​ട​ന്നു. തു​ട​ർ​ന്ന് വാ​ദ്യ മേ​ള​ങ്ങ​ളോ​ടെ കു​ടും​ബ യൂ​ണി​റ്റു​ക​ളി​ൽ അ​മ്പ് വ​ള എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ ന​ട​ന്നു. വി​കാ​രി ഫാ. ​റ്റി​ജോ ജോ​യ് മു​ള്ള​ക്ക​ര തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​മ്പ്, വ​ള എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ ദേ​വാ​ല​യ​ത്തി​ലെ​ത്തി സ​മാ​പി​ച്ച​തോ​ടെ മെ​ഗാ ബാ​ൻ​ഡ് മേ​ള​വും ന​ട​ന്നു.

തി​രു​നാ​ൾ ദി​വ​സ​മാ​യ ഇന്നുരാ​വി​ലെ പത്തിനു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ഗാ​ന പൂ​ജ​യ്ക്ക് ഫാ​. ജോ​ഷി പാ​ലി​യേ​ക്ക​ര മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ​. പോ​ൾ മാ​ളി​യേ​മാ​വ് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. വൈ​കീ​ട്ട് അ​ഞ്ചി​ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷീ​ണം ന​ട​ക്കും.
നാളെ രാ​വി​ലെ 6.30ന് ​ഇ​ട​വ​ക​യി​ൽ നി​ന്നും മ​രി​ച്ചു പോ​യ​വ​ർ​ക്കുവേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി​യും തി​രു​ക​ർ​മ​ങ്ങ​ളും ഉ​ണ്ടാ​കും. വൈ​കീ​ട്ട് ഏ​ഴി​ന് തൃ​ശൂ​ർ ക​ലാ​സ​ദ​ന്‍റെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റും.

Kerala

പ്ര​ത്യാ​ശ​യു​ടെ ഉ​യി​ർ​പ്പു തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ൽ ലോ​കം

കൊ​ച്ചി: സ്നേ​ഹ​ത്തി​ൻ്റെ​യും പ്ര​ത്യാ​ശ​യു​ടെ​യും സ​ന്ദേ​ശം ഓ​ർ​മി​പ്പി​ച്ച് ലോ​ക​മെ​ങ്ങും ഈ​സ്റ്റ​ർ ആ​ഘോ​ഷം. പ​ള്ളി​ക​ളി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു. പീ​ഡാ​നു​ഭ​വ​ങ്ങ​ള്‍​ക്കും കു​രി​ശു മ​ര​ണ​ത്തി​നും ശേ​ഷം യേ​ശു​ക്രി​സ്തു മൂ​ന്നാം ദി​നം ഉ​യ​ര്‍​ത്തെ​ഴു​ന്നേ​റ്റ​തി​ന്‍റെ ഓ​ര്‍​മ​യി​ലാ​ണ് വി​ശ്വാ​സി​ക​ള്‍ ഈ​സ്റ്റ​ര്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്.

വി​ദ്വേ​ഷ​ത്തെ പു​റ​ത്താ​ക്കു​ക​യും ഐ​ക്യ​ത്തെ വ​ള​ർ​ത്തു​ക​യും​ചെ​യ്യു​ന്ന ആ​ഘോ​ഷ​മാ​ണ് ഈ​സ്റ്റ​ർ എ​ന്ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ഈ​സ്റ്റ​ർ​ദി​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

സി​റോ മ​ല​ബാ​ര്‍ സ​ഭ ആ​സ്ഥാ​ന​മാ​യ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ല്‍ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ ഈ​സ്റ്റ​ര്‍ ദി​ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. സ​മാ​ധാ​ന​മി​ല്ലാ​ത്ത ലോ​ക​ത്തി​ന്റെ ന​ടു​വി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​തെ​ന്നും ഗ​ള്‍​ഫ് മേ​ഖ​ല യു​ദ്ധ​ത്തി​ന്റെ മു​ന​മ്പാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വാ​ര്‍​ഥ​ത​യു​ടെ മ​തി​ലു​ക​ള്‍ പ​ണി​യാ​ന്‍ മ​നു​ഷ്യ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ത്തി​ന്റെ പ​രി​ണി​ത ഫ​ല​മാ​ണ് ക​ലാ​പ​ങ്ങ​ള്‍​ക്ക് കാ​ര​ണം. എ​വി​ടെ​യാ​ണോ സ്വാ​ര്‍​ഥ​ത പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് അ​വി​ടെ​യാ​ണ് സ്വ​ര്‍​ഗ​രാ​ജ്യ​മെ​ന്നും മാ​ർ റാ​ഫേ​ല്‍ ത​ട്ടി​ല്‍ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം പാ​ള​യം സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ലി​ലെ പ്രാ​ര്‍​ഥ​നാ​ച്ച​ട​ങ്ങു​ക​ളി​ല്‍ ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് ഡോ . ​തോ​മ​സ് ജെ ​നെ​റ്റോ ഈ​സ്റ്റ​ര്‍ സ​ന്ദേ​ശം ന​ല്‍​കി. യു​ദ്ധ​ഭീ​തി​യി​ല്‍ നി​ന്നും അ​തി​വേ​ഗം ലോ​കം മു​ക്തി നേ​ടാ​ന്‍ പ്രാ​ര്‍​ഥി​ക്ക​ണ​മെ​ന്നും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ല​യാ​ളി സ​ഹോ​ദ​ര​ങ്ങ​ള്‍ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. നെ​ല്ലി​മോ​ളം സെ​ന്റ് മേ​രീ​സ് സെ​ഹി​യോ​ൻ സു​റി​യാ​നി പ​ള്ളി​യി​ൽ യാ​ക്കോ​ബാ​യ സ​ഭാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബാ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പാ​മ്പാ​ടി ദ​യ​റാ​യി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ അ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ഈ​സ്റ്റ​ർ ദി​ന തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ൻ്റ​ണി വാ​ലു​ങ്ക​ൽ നേ​തൃ​ത്വം ന​ൽ​കി.

International

ആക്രമണം: സിറിയയിലെ ഈസ്റ്റർ ആഘോഷം വെട്ടിക്കുറച്ചു

ഡ​​​മാ​​​സ്ക​​​സ്: സാ​​​യു​​​ധ​​​സം​​​ഘ​​​ങ്ങ​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സി​​​റി​​​യ​​​യി​​​ലെ പ​​​ള്ളി​​​ക​​​ളി​​​ൽ ഈ​​​സ്റ്റ​​​ർ ആ​​​ഘോ​​​ഷം ചു​​​രു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം.

ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഈ​​​സ്റ്റ​​​ർ പ​​​ള്ളി​​​ക​​​ൾ​​​ക്കു​​​ള്ളി​​​ലെ പ്രാ​​​ർ​​​ഥ​​​ന​​​യോ​​​ടെ മാ​​​ത്ര​​​മേ ആ​​​ഘോ​​​ഷി​​​ക്കൂ​​​വെ​​​ന്ന് രാ​​​ജ്യ​​​ത്തെ ഗ്രീ​​​ക്ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ്, ക​​​ത്തോ​​​ലി​​​ക്ക പാ​​​ത്രി​​​യാ​​​ർ​​​ക്കേ​​​റ്റു​​​ക​​​ൾ ​​സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സി​​​റി​​​യ​​​യി​​​ലെ ഹാ​​​മാ പ്ര​​​വി​​​ശ്യ​​​യി​​​ൽ​​​പ്പെ​​​ട്ട ക്രി​​​സ്ത്യ​​​ൻ ന​​​ഗ​​​ര​​​മാ​​​യ സു​​​ഖൈ​​​ല​​​ബി​​​യ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച ബൈ​​​ക്കു​​​ക​​​ളി​​​ലെ​​​ത്തി​​​യ തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ആ​​​ളു​​​ക​​​ൾ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ഒ​​​ളി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ ജീ​​​വ​​​ഹാ​​​നി​​​യു​​​ണ്ടാ​​​യി​​​ല്ല.

പ്ര​​​ദേ​​​ശ​​​ത്തെ പ​​​ള്ളി​​​ക്കു​​​മു​​​ന്നി​​​ലെ തി​​​രു​​​സ്വ​​​രൂ​​​പ​​​ങ്ങ​​​ളും ക്രൈ​​​സ്ത​​​വ​​​രു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ളും കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ന​​​ശി​​​പ്പി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണു സാ​​​യു​​​ധ​​​സം​​​ഘം മ​​​ട​​​ങ്ങി​​​യ​​​ത്. ഒ​​​രു സ്ത്രീ​​​യെ ഉ​​​പ​​​ദ്ര​​​വി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​സ്‌​​​ലിം​​​ക​​​ളി​​​ലെ സു​​​ന്നി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ചേ​​​രി​​​പ്പോ​​​രാ​​​ണു പ്ര​​​ദേ​​​ശ​​​ത്തെ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന നി​​​ല ത​​​ക​​​രാ​​​റി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഈ ​​​ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ഈ​​​സ്റ്റ​​​ർ ആ​​​ഘോ​​​ഷം കു​​​റ​​​യ്ക്കാ​​​ൻ സ​​​ഭാ​​​ധി​​​കൃ​​​ത​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

Kerala

ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണം; ക്രൈ​സ്ത​വ മ​ഹാ​റാ​ലി ന​ട​ത്തി കേ​ര​ള കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച് ആ​​​യി​​​രം ദി​​​വ​​​സം തി​​​ക​​​ഞ്ഞി​​​ട്ടും റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ടാ​​​ത്ത​​​തു ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​യാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്നും ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​യ നീ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ര​​​ള കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ച​​​ർ​​​ച്ച​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​തേ​​​ത​​​ര രാ​​​ഷ്ട്ര​​​മാ​​​യ ഇ​​​ന്ത്യ​​​യി​​​ൽ മ​​​ത​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തു​​​ക​​​യും ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​രു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്ത ന​​​ട​​​പ​​​ടി ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യോ​​​ടു​​​ള്ള അ​​​വ​​​ഹേ​​​ള​​​ന​​​മാ​​​ണെ​​​ന്നും അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ന്ന മ​​​തേ​​​ത​​​ര​​​ത്വം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ​​​ട്ടി​​​ക​​​ജാ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന എ​​​ല്ലാ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​ർ​​​ക്കും ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും കെ​​​സി​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഈ ​​​ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചു കൊ​​​ണ്ട് കേ​​​ര​​​ള കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ച​​​ർ​​​ച്ച​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ൽഎംഎ​​​സ് കോ​​​ന്പൗ​​​ണ്ടി​​​ൽനി​​​ന്നും ആ​​​രം​​​ഭി​​​ച്ച ക്രൈ​​​സ്ത​​​വ മ​​​ഹാ​​​റാ​​​ലി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ൽ സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ടെ അ​​​വ​​​സാ​​​നി​​​ച്ചു. സി​​​എ​​​സ്ഐ കൊ​​​ല്ലം കൊ​​​ട്ടാ​​​ര​​​ക്ക​​​ര മ​​​ഹാ​​​യി​​​ട​​​വ​​​ക ബി​​​ഷ​​​പ് റ​​​വ. ജോ​​​സ് ജോ​​​ർ​​​ജ് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​പ്ര​​​കാ​​​ശ് പി. ​​​തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

കെ​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി​​​ബി പീ​​​റ്റ​​​ർ, കെ​​​പി​​​സി​​​സി രാ​​​ഷ്ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി അം​​​ഗം ബി​​​ന്ദു കൃ​​​ഷ്ണ, സാ​​​ൽ​​​വേ​​​ഷ​​​ൻ ആ​​​ർ​​​മി പേ​​​ഴ്സ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി ലെ​​​ഫ്.​​​കേ​​​ണ​​​ൽ ജ​​​സ്റ്റി​​​ൻ രാ​​​ജ്, ലെ​​​ഫ്. കേ​​​ണ​​​ൽ സ​​​ജു ഡാ​​​നി​​​യേ​​​ൽ, എ​​​ൻ​​​സി​​​സി​​​ഐ ദ​​​ളി​​​ത് ഡെസ്‌ക്‌ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ചാ​​​ൾ​​​സ് സു​​​ന്ദ​​​ർ​​​രാ​​​ജ്, റ​​​വ.​​​ഡോ. ക്രി​​​സ്റ്റ​​​ൽ ജ​​​യ​​​രാ​​​ജ്, കെ​​​സി​​​സി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. എ.​​​ആ​​​ർ. നോ​​​ബി​​​ൾ, സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. എ​​​ൽ.​​​ടി. പ​​​വി​​​ത്ര സിം​​​ഗ്, റ​​​വ. സ​​​ന​​​ൽ​​​രാ​​​ജ്, ഷാ​​​ജി​​​മോ​​​ൻ എ​​​സ്. കൈ​​​ത​​​ക്കു​​​ഴി, മേ​​​ജ​​​ർ ടി.​​​ഇ. സ്റ്റീ​​​ഫ​​​ൻ​​​സ​​​ണ്‍, ഫാ. ​​​ഏ​​​ബ്ര​​​ഹാം കാ​​​ഞ്ഞി​​​ക്ക​​​ൽ കോ​​​റെ​​​പ്പി​​​സ്ക്കോ​​​പ്പ, അ​​​ശ്വി​​​ൻ ഇ. ​​​ഹാം​​​ല​​​റ്റ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

District News

ദേവാലയങ്ങളിൽ തിരുനാൾ

തിരു​മു​ടി​ക്കു​ന്ന് പ​ള്ളി​

കൊ​ര​ട്ടി : തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യ നൊ​വേ​ന​ക്ക് തു​ട​ക്ക​മാ​യി. തിരുനാൾ വരെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും വൈ​കി​ട്ട് ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

7, 8 തി​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ. കൊ​ടി​യേ​റ്റ് ദി​ന​മാ​യ ആ​റി​ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കി​ട്ട് 5.30ന് ​വി​കാ​രി റ​വ.​ഡോ. പോ​ൾ മൂ​ഞ്ഞേ​ലി തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും. തു​ട​ര്‍​ന്ന് നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന ഏ​ഴി​ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ നൊ​വേ​ന, തി​രു​സ്വ​രൂ​പ​ത്തി​ല്‍ അ​മ്പും മു​ടി​യും ചാ​ര്‍​ത്ത​ല്‍, തു​ട​ർ​ന്ന് പ​ള്ളി​യി​ല്‍​നി​ന്ന് യൂ​ണി​റ്റു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​ക്ക​ല്‍.

വൈ​കി​ട്ട് അഞ്ചിന് ​ഫാ. അ​ഖി​ൽ അ​പ്പാ​ട​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന. ഫാ. ​ദേ​വ​സി ത​യ്യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ര്‍​ന്ന് ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം. വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന എ​ട്ടി​ന് രാ​വി​ലെ 6.45നും ​ഒ​മ്പ​തി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കി​ട്ട് 5.30ന് ​ഫാ.​അ​മ​ൽ മാ​ളി​യേ​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന. മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി റെ​ക്ട​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ പ്ര​സം​ഗി​ക്കും. തു​ട​ര്‍​ന്ന് ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം.

ഒ​മ്പ​തി​ന് വെെ​കീ​ട്ട് ഏ​ഴി​ന് ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ ശ്രീ​രാ​ഗ് ഭ​ര​ത​നും സം​ഘ​വും ന​യി​ക്കു​ന്ന ബീ​റ്റ്സ് ഓ​ഫ് തൃ​ശൂ​രി​ന്‍റെ ഗാ​ന​മേ​ള.

പേരാ​മ്പ്ര പള്ളി

കൊ​ട​ക​ര: പേ​രാ​മ്പ്ര സെ​ന്‍റ്് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ അ​മ്പു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍ കൊ​ടി​ക​യ​റ്റം നി​ര്‍​വ​ഹി​ച്ചു. തു​ട​ര്‍​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, വി​ശു​ദ്ധ കു​ര്‍​ബാ​ന, പ്ര​വാ​സി സം​ഗ​മം എ​ന്നി​വയു​ണ്ടാ​യി. ഇ​ന്നും നാ​ളേ​യു​മാ​യാ​ണ് തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍. ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷം വീ​ടു​ക​ളി​ലേ​യ്ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്, രാ​ത്രി 12ന്് 24 ​സെ​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള അ​മ്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ള്‍ ബാ​ൻഡ് വാ​ദ്യ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ പ​ള്ളി​യി​ല്‍ സ​മാ​പ​നം.

നാ​ളെ രാ​വി​ലെ പത്തിന് ​രൂ​പ​ത​യി​ലെ എ​ട്ടു ന​വ​വൈ​ദി​ക​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഇ​ട​വ​ക​യി​ലെ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന, തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, വൈ​കീ​ട്ട് ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം, പ​ള്ളി​യി​ല്‍ സ​മാ​പി​ക്ക​ല്‍, തു​ട​ര്‍​ന്ന് മാ​ന​ത്ത് വ​ര്‍​ണ​മ​ഴ. രാ​ത്രി എ​ട്ടി​ന് ഗാ​യി​ക അ​മൃ​ത സു​രേ​ഷ് ന​യി​ക്കു​ന്ന മ്യൂ​സി​ക് മെ​ഗാ​ഷോ ന​ട​ക്കും. 31 ന് ​ടൗ​ണ്‍ അ​മ്പ് , രാ​ത്രി 11ന് ​ടൗ​ണ്‍ അ​മ്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ല്‍ സ​മാ​പി​ക്ക​ല്‍ എ​ന്നി​വ ഉ​ണ്ടാ​കും.

Kerala

ക്രിസ്മസിനെ വരവേറ്റ് മലയാളികൾ; ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി തിരുക്കർമങ്ങൾ

കോട്ടയം: യേ​ശു​ക്രി​സ്തു​വി​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ ഓ​ർ​മ പു​തു​ക്കി ക്രൈ​സ്ത​വ സ​മൂ​ഹം ക്രി​സ്മ​സ് തി​രു​ക​ർ​മ​ങ്ങ​ൾ ആ​ഘോ​ഷി​ച്ചു. ഇ​രു​പ​ത്തിയ​ഞ്ചു ദി​വ​സ​ത്തെ വ്രതാ​നു​ഷ്ഠാ​ന​വും ദാ​ന​ധ​ർ​മ​ങ്ങ​ളും പ്രാ​ർ​ഥ​ന​യും ന​ട​ത്തി​യാ​ണ് വി​ശ്വാ​സി​ക​ൾ ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​യ​ത്.

ബുധനാഴ്ച വൈ​കു​ന്നേ​രം മു​ത​ൽ തി​രു​പ്പി​റ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്നു. വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ദി​വ്യ​ബ​ലി​യും തീ ​ജ്വാ​ല ശു​ശ്രൂ​ഷ​യും പ്ര​ദ​ക്ഷി​ണ​വു​മെ​ല്ലാം തിരുക്കർമങ്ങളുടെ​ ഭാ​ഗ​മാ​യി ന​ട​ന്നു.

സീറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്‍റ് തോമസ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുപ്പിറവി തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സ​ന്മ​ന​സോ​ടെ വ്യ​ക്തി കു​ടും​ബ സാ​മൂ​ഹ്യ​ജീ​വി​ത​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്താ​ൻ ക്രി​സ്മ​സ് ന​മ്മോ​ട് ആ​ഹ്വാ​നം ചെ​യ്യു​ന്നു​വെ​ന്ന് അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരം പ​ട്ടം സെന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ബുധനാഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​രം​ഭി​ച്ച തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രു​ന്നു. തീ ​ഉ​ഴ​ലി​ച്ച ശു​ശ്രൂ​ഷ​യും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ക​ത്തീ​ഡ്ര​ല്‍ ഗാ​യ​ക​സം​ഘം അ​വ​ത​രി​പ്പി​ച്ച ക്രി​സ്മ​സ് ക​രോ​ളും ഉ​ണ്ടാ​യി​രു​ന്നു.

പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ ബുധനാഴ്ച രാ​ത്രി 11.30ന് ​ആ​രം​ഭി​ച്ച ക്രി​സ്മ​സ് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച് ബി​ഷ​പ് ഡോ.​ തോ​മ​സ് ജെ. ​നെ​റ്റോ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രു​ന്നു.

കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ആർച്ച് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ തിരുപ്പിറവി കർമങ്ങൾക്ക് നേത്യത്വം നൽകി. എറണാകുളം സെന്‍റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. മാർ ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി.

ഇടമൺ സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു.

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എറണാകുളം ആരക്കുന്നം സെന്‍റ് ജോർജ് വലിയ പള്ളിയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രി​സ്മ​സ് റാ​ലി​ക​ൾ, പ​പ്പാ​മാ​രു​ടെ സം​ഗ​മം, സ​മ്മേ​ള​ന​ങ്ങ​ൾ, ക​രോ​ൾ സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യും വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ക്കും. വി​വി​ധ ക്രൈ​സ്ത​വ ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം.

ക്രി​സ്മ​സ് ത​ലേ​ന്ന് വി​പ​ണി​ക​ളും ഏ​റെ സ​ജീ​വ​മാ​യി​രു​ന്നു. മ​ത്സ്യം, മാ​സം, പ​ച്ച​ക്ക​റി വി​പ​ണി​ക​ളി​ൽ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ച്ചു. കേ​ക്ക് ത​ന്നെ​യാ​ണ് വി​പ​ണി​യി​ലെ താ​രം. വ്യ​ത്യ​സ്ത​ത​ക​ളു​മാ​യി കേ​ക്ക് വി​പ​ണി സ​ജീ​വ​മാ​ണ്.

 

Latest News

Corehub Up