തങ്ങാലൂർ നിത്യസഹായമാത
തങ്ങാലൂർ: നിത്യസഹായമാത പള്ളിയിലെ ഊട്ടുതിരുനാളിനു കൊടിയേറി. വികാരി ഫാ. സലീഷ് അറങ്ങാശേരിയുടെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബാനയ്ക്കുശേഷമായിരുന്നു കൊടിയേറ്റം. കൈക്കാരൻമാരായ അനീഷ്, കെ. അരുണ്‍, ഫ്രീജോ, ജനറൽ കണ്‍വീനർ സൈമണ്‍ വെള്ളറ എന്നിവർ നേതൃത്വം നൽകി.
തിരുനാൾദിനമായ ഇന്നു രാവിലെ പത്തിന് ആഘോഷമായ പാട്ടുകുർബാനയ്ക്കുശേഷം ഊട്ട് വെഞ്ചരിപ്പ്, വിതരണം എന്നിവ ഉണ്ടായിരിക്കും.
കാഞ്ഞാണി സെന്റ് തോമാസ്
കാഞ്ഞാണി: സെന്റ് തോമാസ് ദേവാലയത്തിലെ ദുക്റാന തിരുനാളിനു കൊടിയേറി. ഫാ. പോൾ മാളിയമ്മാവ് കൊടിയേറ്റം നിർവഹിച്ചു. വികാരി ഫാ. ദാവീദ് വിതയത്തിൽ, കൈക്കാരന്മാരായ ഡെന്നീസ് ജോർജ്, എ.എഫ്. നിക്സൻ, ജോസി ബി. ചാക്കോ, പിആർഒ അഡ്വ.സന്തോഷ് മണ്ടുംപാല എന്നിവർ നേതൃത്വം നൽകി. ജൂലൈ 2, 3 തിയതികളിലാണു തിരുനാൾ.
Tags : nattu vishesham Feast in churches