x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം.​എ. യൂ​സ​ഫ​ലി​യു​ടെ ജ​ന്മ​ദി​നം: 500 അ​മ്മ​മാ​ർ​ക്ക് പു​തു​വ​സ്ത്രം ന​ൽ​കി മ​ന്ത്രി

വെബ്ഡെസ്ക്
Published: November 16, 2026 06:35 AM IST | Updated: November 16, 2026 06:35 AM IST

എം.​എ. യൂ​സ​ഫ​ലി​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ നാ​ട്ടി​ക​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ടി. ​സി​ദ്ധി​ഖ് കേ​ക്കു​മു​റി​ച്ച് അ​മ്മ​മാ​ർ​ക്ക് ന​ൽ​കു​ന്നു.

തൃ​പ്ര​യാ​ർ: മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​നം പ​ത്മ​ശ്രീ ഡോ ​എം.​എ. യൂ​സ​ഫ​ലി കാ​രു​ണ്യ​ത്തി​ന്‍റെ നി​റ​കു​ട​മാ​ണെ​ന്നു കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്. കേ​ര​ള​ത്തി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് മാ​ത്ര​മ​ല്ല സാ​മൂ​ഹ്യ ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ഭ​ര​ണ​കൂ​ട​ത്തേ​യും പൊ​തു​സ​മൂ​ഹ​ത്തെ​യും സ​ഹാ​യി​ക്കാ​നും ചേ​ർ​ത്തു​നി​ർ​ത്താ​നും എം ​എ യൂ​സ​ഫ​ലി കാ​ണി​ക്കു​ന്ന സേ​വ​ന മ​നോ​ഭാ​വം അ​ദ്ദേ​ഹ​ത്തെ കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. നാ​ട്ടി​ക എ​സ് എ​ൻ ഹാ​ളി​ൽ എം.​എ. യൂ​സ​ഫ​ലി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വ​യോ​ജ​ന​ങ്ങ​ളോ​ടൊ​പ്പം പി​റ​ന്നാ​ൾ കേ​ക്ക് മു​റി​ച്ചും പു​തു​വ​സ്ത്രം വി​ത​ര​ണം​ചെ​യ്തും മ​ന്ത്രി യൂ​സ​ഫ​ലി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു.

നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എം. സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ​എ​സ്പി കെ. ​ര​തീ​ഷ്കു​മാ​ർ, ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ര​ഞ്ജി​ല ഗി​രി, നാ​ട്ടി​ക ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി​നു, ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് സി.​എം. നൗ​ഷാ​ദ്, ച​ല​ച്ചി​ത്ര​താ​രം സി​ദ്ധ​രാ​ജ്, മ​ധു അ​ന്തി​ക്കാ​ട്, സി​ന്ധു സി​ദ്ധ​പ്ര​സാ​ദ്, വി.​ആ​ർ. വി​ജ​യ​ൻ, നൗ​ഷാ​ദ് ആ​റ്റു​പ​റ​മ്പ​ത്ത്, അ​നി​ൽ പു​ളി​ക്ക​ൽ, കെ. ​ദി​ലീ​പ്കു​മാ​ർ, പി.​ജി. സു​കു​മാ​ര​ൻ, എ.​എ​സ്. പ​ത്മ​പ്ര​ഭ, പി.​എ​സ്. പി. ​ന​സീ​ർ, ടി.​വി. ഷൈ​ൻ, പി.​സി. ജ​യ​പാ​ല​ൻ, എം.​എ. സ​ലീം, ജ​ബ്ബാ​ർ ത​ളി​ക്കു​ളം തു​ട​ങ്ങി യ​വ​ർ പ്ര​സം​ഗി​ച്ചു. നാ​ട്ടി​ക​യി​ലെ അ​ഞ്ഞൂ​റോ​ളം വ​യോ​ജ​ന​ങ്ങ​ൾ​ക്ക് യൂ​സ​ഫ​ലി​യു​ടെ പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി പു​തു​വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags : new clothes to 500 mothers Nattuvishesham DistrictNews

Recent News

Corehub Up