x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം, ജ​ന​ൽ​ക​മ്പി​ക​ൾ അ​റു​ത്ത് അ​ക​ത്തു​ക​ട​ന്നു

വെബ്ഡെസ്ക്
Published: November 16, 2026 06:41 AM IST | Updated: November 16, 2026 06:41 AM IST

1. ഡോ. ​സു​ജ​യ് സി​ദ്ധാ​ർ​ത്ഥ‍​ന്‍റെ വീ​ട്ടി​ൽ മോ​ഷ്ടാ​ക്ക​ൾ ജ​ന​ൽ ക​മ്പി​ക​ൾ അ​റു​ത്തു​മാ​റ്റി​യ നി​ല​യി​ൽ.

എ​രു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി​യി​ൽ ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം. കു​ന്നം​കു​ളം യൂ​ണി​റ്റി ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​സു​ജ​യ് സി​ദ്ധാ​ർ​ത്ഥ​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ മോ​ഷ​ണ‌​ശ്ര​മം ന​ട​ന്ന​ത്. മ​ല​യാ​ളി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് മോ​ഷ്ടാ​ക്ക​ളെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

എ​രു​മ​പ്പെ​ട്ടി സെ​ന്‍റ​റി​ൽ കു​ന്നം​കു​ളം - വ​ട​ക്കാ​ഞ്ചേ​രി റോ​ഡ​രി​കി​ലാ​ണ് വീ​ട്. വീ​ടി​ന്‍റെ പു​റ​ത്തു​ള്ള ജ​ന​ൽ ക​മ്പി മു​റി​ച്ച് അ​തി​ലൂ​ടെ അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ഡോ​ക്ട​റു​ടെ കി​ട​പ്പു​മു​റി​യു​ടെ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ശ​ബ്ദം കേ​ട്ട് ഡോ​ക്ട​ർ ഉ​ണ​ർ​ന്ന് ലൈ​റ്റി​ട്ട​പ്പോ​ർ ഇ​വ​ർ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.
ക​ണ്ണി​ൽ റി​ബ​ൺ കെ​ട്ടി​യി​രു​ന്ന​താ​യും മോ​ഷ്ടാ​ക്ക​ൾ മ​ല​യാ​ളം സം​സാ​രി​ച്ചി​രു​ന്ന​താ​യും ഡോ. ​സു​ജ​യ് പ​റ​ഞ്ഞു.

കു​ന്നം​കു​ളം എ​സി​പി സാ​ജു കെ. ​എ​ബ്രാ​ഹാം, എ​രു​മ​പ്പെ​ട്ടി എ​സ്ഐ ആ​ന്‍റോ ഫ്രാ​ൻ​സി​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫിം​ഗ​ർ പ്രി​ന്‍റ്് എ​ക്സ്പെ​ർ​ട്ട് ഗി​തു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പോ​ലീ​സ് ഡോ​ഗും സ്ഥ​ല​ത്തെ​ത്തി തെ​ ളി​വെ​ടു​പ്പുന​ട​ത്തി.

Tags : Attempted burglary at a doctor's house Nattuvishesham DistrictNews

Recent News

Corehub Up