കോതമംഗലം കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിക്ക് കീഴിലെ മികച്ച രണ്ടാമത്തെ യുപി സ്കൂളിനുള്ള പുരസ്കാരം നെല്ലിമറ്റം സെന്റ് ജോസഫ്സ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ വിനു ജോ
കോതമംഗലം: കോതമംഗലം കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിക്ക് കീഴിലെ മികച്ച രണ്ടാമത്തെ യുപി സ്കൂളായി നെല്ലിമറ്റം സെന്റ് ജോസഫ്സ് യുപി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്ന കോർപറേറ്റ് അധ്യാപക ദിനാഘോഷ സമ്മേളനത്തിൽ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ സാന്നിധ്യത്തിൽ രൂപത ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോ. പോൾ പാറത്താഴത്തിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്റർ വിനു ജോർജ്, അധ്യാപകർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. കോതമംഗലം രൂപത വികാരി ജനററാൾ മോൺ. പയസ് മലേക്കണ്ടത്തിൽ, കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ഷാജി മാത്യു മുണ്ടക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews