x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​മ്പ​ൻ​കു​ഴി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 15, 2026 02:45 AM IST | Updated: September 15, 2026 02:45 AM IST

നേ​ര്യ​മം​ഗ​ലം ചെ​മ്പ​ൻ​കു​ഴി പ​ള്ളി​ക്ക് സ​മീ​പം കു​പ്പ​ശേ​രി അ​നി​ൽ​കു​മാ​റി​ന്‍റെ പു​ര​യി​ട​ത്തി​ൽ കാ​ട്ടാ​ന മ​റ​ച്ചി​ട്ട കാ​യ്ഫ​ല​മു​ള്ള തെ​ങ്ങ്.

കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം ചെ​മ്പ​ൻ​കു​ഴി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് ചെ​മ്പ​ൻ​കു​ഴി പ​ള്ളി​ക്ക് സ​മീ​പം കു​പ്പ​ശേ​രി അ​നി​ൽ​കു​മാ​റി​ന്‍റെ പു​ര​യി​ട​ത്തി​ൽ കാ​ട്ടാ​ന എ​ത്തി​യ​ത്. വ്യാ​പ​ക കൃ​ഷി നാ​ശ​മാ​ണ് വ​രു​ത്തി​യ​ത്.
തെ​ങ്ങ്, വാ​ഴ, കൊ​ക്കോ, ക​മു​ക് തു​ട​ങ്ങി​യ​വ തി​ന്നും ച​വി​ട്ടി മെ​തി​ച്ചും ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചെ​മ്പ​ൻ​കു​ഴി​യി​ൽ പ്ര​ധാ​ന റോ​ഡി​ൽ ഇ​റ​ങ്ങി​യ കൊ​മ്പ​ൻ പ്ര​ദേ​ശ​വാ​സി​ക​ളെ ഏ​റെ നേ​രം ഭീ​തി​യി​ലാ​ഴ്‌​ത്തി​യി​രു​ന്നു.

ആ​ർ​ആ​ർ​ടി​യും വ​നം​വ​കു​പ്പ് അ​ധി​കൃ ത​രും ഏ​റെ പ​ണി​പ്പെ​ട്ട് റ​ബ​ർ ബു​ള്ള​റ്റി​ന് വെ​ടി​യു​തി​ർ​ത്താ​ണ് കൊ​മ്പ​നെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യ​ത്.

പ്ര​ദേ​ശ​ത്തെ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up