വായനായനം രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരും കുട്ടികളും ചേര്‍ന്നു പുസ്തകങ്ങള്‍ ഏറ്റുവാങ്ങുന്നു.
വെള്ളറട: കുടുംബശ്രീ അംഗങ്ങളായ വനിതകളിലും കുട്ടികളിലും വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശമെത്തിക്കുകയെന്ന ലക്ഷ്യവുമായി വായനായനം രണ്ടാംഘട്ടം ആരംഭിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ എണ്‍പതാം വര്‍ഷികത്തോടനുബന്ധിച്ച് ഞാറക്കാല -ഹിമശൈല ഗ്രന്ഥശാലയില്‍ നടന്ന ചടങ്ങ് ഡോ. എസ്. രമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
പുസ്തകങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകരും കുട്ടികളും ജനപ്രതിനിധികളും ഗ്രന്ഥശാലാ ഭാരവാഹികളും ചേര്‍ന്ന് ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സി വി. ദാസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ബി.ജെ. ബാലമോഹന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ജി.സുരേഷ്, ബിബിന്‍ ജോസ് എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി സെല്‍വരാജ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം അജിത്ത് നന്ദിയും പറഞ്ഞു.
Tags : District News Nattuvishesham Second phase Vayanayanam