x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ണ്ടും കു​ഴി​യു​മാ​യി കാ​വ​ല്ലൂ​ര്‍ റോ​ഡ്

വെബ് ഡെസ്ക്
Published: September 15, 2026 02:49 AM IST | Updated: September 15, 2026 02:49 AM IST

ത​ക​ര്‍​ന്ന് കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന മ​ണ്ണ​റ​ക്കോ​ണ​ത്തെ​യും തോ​പ്പു​മു​ക്കി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന കാ​വ​ല്ലൂ​ര്‍ റോ​ഡ്.

പേ​രൂ​ര്‍​ക്ക​ട: കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന കാ​വ​ല്ലൂ​ര്‍ റോ​ഡി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കു​പോ​ലും സ​ഞ്ച​രി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ. വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ണ​റ​ക്കോ​ണം ജം​ഗ്ഷ​നി​ല്‍​നി​ന്നും കൊ​ടു​ങ്ങാ​നൂ​ര്‍, തോ​പ്പു​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കാ​ന്‍ സാ​ധി​ക്കു​ന്ന 300 മീ​റ്റ​ര്‍ നീ​ളു​ന്ന റോ​ഡാ​ണ് ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന​ത്.

കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും ഹെ​വി വാ​ഹ​ന​ങ്ങ​ളും ടോ​റ​സ് ലോ​റി​ക​ളും ഉ​ള്‍​പ്പെ​ടെ സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണ് ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യ റീ​ടാ​റിം​ഗ് ഉ​ണ്ടാ​യാ​ല്‍ മാ​ത്ര​മേ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നാ​കൂ. റോ​ഡി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടാ​ൽ താ​ത്കാ​ലി​ക ഒ​ട്ടു​സൂ​ത്രം മാ​ത്ര​മാ​ണി​വി​ടെ ന​ട​ത്തു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Tags : District News Nattuvishesham Kavalloor Road potholes

Recent News

Corehub Up