പേരൂർക്കോണം റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പരിപാടികളുടെ ഉദ്ഘാടനം എം.ആർ. ബൈജു എംഎൽഎ നിർവഹിക്കുന്നു.
ഉള്ളൂർ: പേരൂർക്കോണം കല്ലമ്പള്ളി റസിഡന്റ്സ് അസോസിയേഷന്റെ വാർഷികവും ഓണം പൊന്നോണം 2കെ26 പരിപാടിയും കരുമ്പുക്കോണം ദേവീക്ഷേത്രം ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. എം.ആർ. ബൈജു എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ-വ്യക്തിഗത മികവ് തെളിയിച്ചവർക്കുള്ള മെറിറ്റ് അവാർഡുകളും പേരൂർക്കോണം റസിഡന്റ്സ് അസോസിയേഷൻ എക്സലൻസ് അവാർഡുകളും നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യകേരളം) സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ്. നായർ വിതരണം ചെയ്തു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ എസ്.വൈ. സുരേഷ് മുഖ്യാതിഥിയായിരുന്നു.
ഉള്ളൂർ വാർഡ് കൗൺസിലർ എസ്. ലിജു, അസോസിയേഷൻ സെക്രട്ടറി സന്തോഷ് കല്ലമ്പള്ളി, ഡോ. അനിൽകുമാർ, ഷിജോ സേവ്യർ, മീന ഹരി, സരിത, മഞ്ജു, സപ്ന നായിക്, മോഹൻ കല്ലമ്പള്ളി, അനൂപ്, അഖിൽ എന്നിവർ പങ്കെടുത്തു.
Tags : District News Nattuvishesham Kallambally Residents' Asso Annual Meeting