മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന കുടുംബ ശ്രീയുടെ കഫേ.
ഗാന്ധിനഗർ:മെഡിക്കൽ കോളജ് ആശുപത്രി വളപ്പുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ കഫേകളിൽ ശീതളപാനീയങ്ങളുടെ വിൽപന നിരോധിച്ചു കൊണ്ട് ആശുപത്രി സൂപ്രണ്ട് ഉത്തരവിറക്കി.
പ്ലാസ്റ്റിക്ക് കുപ്പിയിലാണ് ശീതളപാനിയങ്ങൾ നിറച്ചിരിക്കുന്നത്. ശീതളപാനിയങ്ങൾ വാങ്ങുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗശേഷം പ്ലാസ്റ്റിക്ക് കുപ്പികൾ ആശുപത്രി പരിസരത്ത് വലിച്ചെറിയുകയാണ്.
ഇതേത്തുടർന്നാണ് ശീതളപാനീയങ്ങളുടെ വില്പന നിരോധിച്ചതെന്നാണ് വിവരം. കുപ്പിവെള്ളവും നിരോധിക്കാനുള്ള ആലോചനയുണ്ടായിരുന്നു.
എന്നാൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അഭ്യർഥന മാനിച്ച് കുപ്പിവെള്ളത്തിന്റെ വിൽപന തടഞ്ഞിട്ടില്ല. അത്യാഹിത വിഭാഗം, ഒപി ടിക്കറ്റ് കൗണ്ടർ, ബ്ലഡ് കളക്ഷൻ സെന്റർ, കാർഡിയോളജി, പുതിയ സർജിക്കൽ ബ്ലോക്ക്,ഗൈനക്കോളജി തുടങ്ങി വിവിധ വിഭാഗങ്ങളുടെ സമീപത്തായി 12 ഓളം കുടുംബശ്രീ കഫേകളാണ് പ്രവർത്തിക്കുന്നത്.
Tags : District News Nattuvishesham Ban on soft drink Medical College Hospital