x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം തെ​റ്റി​യ പി​ക്ക​പ് വാ​ൻ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: July 30, 2026 10:52 PM IST | Updated: July 30, 2026 10:52 PM IST

നി​യ​ന്ത്ര​ണം തെ​റ്റി​യ പി​ക്ക​പ് വാ​ൻ താഴ്ചയിലേക്കു മറ‌ിഞ്ഞനിലയിൽ.

അ​മ്പ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം തെ​റ്റി​യ പി​ക്ക​പ് വാ​ൻ ക​ട ത​ക​ർ​ത്ത് വീ​ടി​നു മു​ന്നി​ൽ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

ക​ഴി​ഞ്ഞ രാ​ത്രി പ​ത്തോ​ടെ വ​ള​ഞ്ഞ​വ​ഴി റെ​യി​ൽ​വേ ക്രോ​സി​നു കി​ഴ​ക്ക് ബീ​ച്ച് റോ​ഡി​ലായി​രു​ന്നു അ​പ​ക​ടം. റെ​യി​ൽ​വേ ക്രോ​സി​ന് വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള ഇ​ട​റോ​ഡി​ൽനി​ന്ന് ബീ​ച്ച് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​പ്പോ​ൾ വാ​ൻ നി​യ​ന്ത്ര​ണം തെ​റ്റി താ​ഴ്ച​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ബീ​ച്ച് റോ​ഡി​ന​രി​കി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​മ്പി​വ​ള​പ്പി​ൽ സു​രേ​ഷി​ന്‍റെ ലോ​ട്ട​റി വി​ല്പ്പ​ന​ത്ത​ട്ടും ത​ക​ർ​ത്താ​ണ് വാ​ഹ​നം മ​റി​ഞ്ഞ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സൈ​ക്കി​ളും ത​ക​ർ​ന്നു. വി​ല്പ്പ​ന​യ്ക്കാ​യി ക​രു​തി​യി​രു​ന്ന ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും ഉ​പ​യോ​ഗശൂ​ന്യ​മാ​യി. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യ​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തപോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് വാ​ൻ നി​ന്ന​ത്.

റോ​ഡി​നു സ​മീ​പ​ത്തെ വീ​ട്ടി​ലെ ടാ​പ്പു​ക​ളും പൈ​പ്പു​ക​ളും ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​നു ശേ​ഷം ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെട്ടു. അ​പ​ക​ട​ത്തെത്തുട​ർ​ന്ന് ഏ​റെനേ​രം പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി വിതരണം നി​ല​ച്ചു. വാ​ൻ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags : overturned NattuVishasham DistrictNews

Recent News

Corehub Up