ഓക്സിജൻ
കോട്ടയം: പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദ ഡിജിറ്റിൽ എക്സ്പേർട്ട് ഷോറൂമുകളിൽ ന്യുജെൻ ഓണം കാന്പയിന്റെ ഭാഗമായി 12 മുതൽ 17 വരെ 100 മണിക്കൂർ ഫ്രീഡം സെയിൽ നടത്തും.
രാവിലെ 10 മുതൽ രാത്രി 12 വരെ നടത്തുന്ന സെയിലിൽ വൻ വിലക്കുറവിലും ഓഫറിലും ഡിജിറ്റൽ ഉപകരണങ്ങളും കിച്ചണ് അപ്ലൈയൻസുകളും സ്വന്തമാക്കാം. ഥാർ റോക്സ്, ബിഎംഡബ്യു ബൈക്ക്, ഡയമണ്ട് നെക്ലേസുകൾ, വിദേശയാത്രകൾ തുടങ്ങി 30 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
മൊബൈൽ ഫോണ് വാങ്ങുന്പോൾ 15,000 രൂപ വരെ വിലമതിക്കുന്ന ഗാഡ്ജറ്റുകൾ തെരഞ്ഞെടുക്കാം. 5 ജി മൊബൈലുകൾ 12,900 രൂപ മുതൽ ലഭിക്കും. എൽഇഡി ടിവി 7999 രൂപ മുതലും വാഷിംഗ് മെഷീൻ 7499 രൂപ മുതലും നാല് വർഷ വാറന്റിയോടുകൂടിയ സിംഗിൾ ഡോർ ഫ്രിഡ്ജ് 11499 രൂപ മുതലും ഷോറൂമുകളിൽ ലഭിക്കും.
34,990 രൂപ മുതൽ ലാപ്ടോപ്പുകൾ ലഭ്യമാണ്. കൂടാതെ 4999 രൂപ വിലമതിക്കുന്ന ഓണം ലാപ്ടോപ്പ് കിറ്റ് സമ്മാനം. ലാപ്ടോപ്പ് വാങ്ങുന്പോൾ 15,000 രൂപ വരെ ബാങ്ക് സ്പെഷൽ കാഷ്ബാക്ക് ഓഫറും ഉപഭോക്താക്കൾക്ക് ലഭിക്കും.
ഒരു ബിഎൽഡിസി ഫാൻ വാങ്ങുന്പോൾ മറ്റൊന്ന് സൗജന്യം. മൂന്നു ജാർ മിക്സർ ഗ്രൈൻഡർ 1890 രൂപയ്ക്ക്. എയർഫ്രയറിനോടൊപ്പം 3999 രൂപയുടെ ഇടിയപ്പം മെഷീനും ഇൻഡക്ഷൻ കുക്കറിനോടൊപ്പം 2495 രൂപയുടെ മൂന്നു ലിറ്റർ പ്രഷർ കുക്കറും വാക്വം ക്ലീനറിനോടൊപ്പം 4990 രൂപയുടെ നാല് ലിറ്റർ എയർഫ്രയറും സൗജന്യമായി ലഭിക്കും.
ഗാഡ്ജെറ്റുകൾക്ക് സ്പെഷൽ ഓഫറാണ് ഓക്സിജനിലുള്ളത്. സ്മാർട്ട് വാച്ച് 650 രൂപ മുതലും നെക്ബാൻഡ് 199 രൂപ മുതലും ലഭ്യമാണ്. എപ്സണ് പ്രിന്ററുകൾ 13990 രൂപയിൽ ലഭ്യമാണ്. ഇൻവെർട്ടർ ആൻഡ് ബാറ്ററി ഓഫറിൽ സ്വന്തമാക്കാം. പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക്സ്ചേഞ്ച് ബോണസ്. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകൾ ഓക്സിജൻ ഷോറൂമിൽ ലഭിക്കും. ഫോണ്: 9020100100.
Tags : oxygen 100 Hours Freedom Sale Business Entrepreneur Startup