x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യയിലെ നിയമങ്ങൾ പാലിക്കണം; മെറ്റയ്ക്ക് കേന്ദ്രസർക്കാർ നിർദേശം

വെബ്ഡെസ്ക്
Published: August 9, 2026 11:33 PM IST | Updated: August 9, 2026 11:33 PM IST

മെ​​​​റ്റ​​​​

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​ഗോ​​​​ള​​​​ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​ക​​​​രം ഇ​​​​ന്ത്യ​​​​യി​​​​ലെ നി​​​​യ​​​​മ​​​​ങ്ങ​​​​ളും ച​​​​ട്ട​​​​ങ്ങ​​​​ളും പൂ​​​​ർ​​​​ണ​​​​മാ​​​​യി പാ​​​​ലി​​​​ച്ചു​​​​കൊ​​​​ണ്ടു മാ​​​​ത്ര​​​​മേ ഫേ​​​​സ്ബു​​​​ക്ക്, ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം തു​​​​ട​​​​ങ്ങി​​​​യ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ൾ​​​​ക്ക് രാ​​​​ജ്യ​​​​ത്തു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യൂ​​​​വെ​​​​ന്ന് ഉ​​​​ട​​​​മ​​​​ക​​​​ളാ​​​​യ മെ​​​​റ്റ​​​​യ്ക്കു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശം.

ഡീ​​​​പ്ഫേ​​​​ക്കു​​​​ക​​​​ൾ, പ്ലാ​​​​റ്റ്‌​​​​ഫോം അ​​​​ൽ​​​​ഗോ​​​​രി​​​​ത​​​​ങ്ങ​​​​ൾ, ഉ​​​​ള്ള​​​​ട​​​​ക്ക നി​​​​യ​​​​ന്ത്ര​​​​ണം എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മെ​​​​റ്റ​​​​യു​​​​മാ​​​​യി കേ​​​​ന്ദ്ര ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് മ​​​​ന്ത്രാ​​​​ല​​​​യം ന​​​​ട​​​​ത്തി​​​​വ​​​​ന്ന ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലാ​​​​ണു നി​​​​ർ​​​​ദേ​​​​ശം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​ത്.

കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ളോ​​​​ട് യാ​​​​തൊ​​​​രു വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യും ഉ​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​​ത്ത​​​​രം ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ നീ​​​​ക്കം ചെ​​​​യ്യാ​​​​ൻ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​രോ​​​​ധ​​​​സം​​​​വി​​​​ധാ​​​​നം ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും മെ​​​​റ്റ​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഡീ​​​​പ്ഫേ​​​​ക്കു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്താ​​​​ൻ ഓ​​​​ട്ടോ​​​​മേ​​​​റ്റ​​​​ഡ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ കേ​​​​സു​​​​ക​​​​ളി​​​​ൽ മ​​​​നു​​​​ഷ്യ​​​​ന് നേ​​​​രി​​​​ട്ടു പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും കേ​​​​ന്ദ്രം നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

ഇ​​​​തി​​​​നു​​​​പു​​​​റ​​​​മെ ഒ​​​​രി​​​​ക്ക​​​​ൽ നീ​​​​ക്കം ചെ​​​​യ്ത വ്യാ​​​​ജ ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ളും പ്രൊ​​​​ഫൈ​​​​ലു​​​​ക​​​​ളും വീ​​​​ണ്ടും പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​നും ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​യി അ​​​​ൽ​​​​ഗോ​​​​രി​​​​തം വ​​​​ഴി ഇ​​​​ത്ത​​​​രം ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്യു​​​​ന്ന​​​​ത് ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​നും മെ​​​​റ്റ​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

രാ​​​​ജ്യ​​​​ത്തെ വി​​​​വി​​​​ധ ഭാ​​​​ഷ​​​​ക​​​​ളും സാം​​​​സ്കാ​​​​രി​​​​ക സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളും കൃ​​​​ത്യ​​​​മാ​​​​യി മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ വി​​​​ദേ​​​​ശ​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്യു​​​​ന്ന ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ഴി​​​​യു​​​​ന്നി​​​​ല്ലെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യും സ​​​​ർ​​​​ക്കാ​​​​ർ മെ​​​​റ്റ​​​​യെ അ​​​​റി​​​​യി​​​​ച്ചു.

Tags : Meta Follow IndianLaws Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash CentralGovernment

Recent News

Corehub Up