x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ളം​ബി​യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ക​മ്പം: 111 പേ​ർ കൊ​ല്ല​പ്പെ​ട്ടു; സ്ഥി​തി ഗു​രു​ത​രം

ഓൺലൈൻ ഡെസ്ക്
Published: August 11, 2026 12:25 AM IST | Updated: August 11, 2026 12:25 AM IST

കൊളംബിയയിൽ ശക്തമായ ഭൂചലനത്തെ തുടർന്ന് തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്ന രക്ഷാപ്രവർത്തകർ

ബൊ​ഗോ​ട്ട: പ​ടി​ഞ്ഞാ​റ​ൻ കൊ​ളം​ബി​യ​യി​ൽ തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ൽ കു​റ​ഞ്ഞ​ത് 111 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും വ​ലി​യ തോ​തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം ബൊ​ഗോ​ട്ട​യ്ക്ക് 400 കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റു​ള്ള ചോ​ക്കോ മേ​ഖ​ല​യി​ലെ സാ​ൻ ജോ​സ് ഡെ​ൽ പ​ൽ​മാ​റാ​ണ്. ഭൂ​മി​യി​ൽ 107 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​തെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ വ്യ​ക്ത​മാ​ക്കി. അ​യ​ൽ​രാ​ജ്യ​മാ​യ ഇ​ക്വ​ഡോ​റി​ലും ശ​ക്ത​മാ​യ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു.

പെ​രേ​ര, കാ​ലി, ക്വി​ബ്ദോ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ കെ​ട്ടി​ട​ങ്ങ​ൾ നി​ലം​പൊ​ത്തു​ക​യും നി​ര​വ​ധി ആ​ളു​ക​ൾ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ കു​ടു​ങ്ങു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പെ​രേ​ര ന​ഗ​ര​ത്തി​ൽ മാ​ത്രം 18 പേ​ർ മ​ര​ണ​പ്പെ​ട്ട​താ​യി മേ​യ​ർ മൗ​റീ​ഷ്യോ സ​ലാ​സാ​ർ അ​റി​യി​ച്ചു. മേ​ഖ​ല​യി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ണി​സാ​ലെ​സ് ന​ഗ​ര​ത്തി​ലെ ഒ​രു പ്ര​ശ​സ്ത​മാ​യ ക​ത്തീ​ഡ്ര​ലി​ന്‍റെ ഗോ​പു​ര​വും ഭൂ​ക​മ്പ​ത്തി​ൽ ത​ക​ർ​ന്നു വീ​ണു.

സ​ങ്കീ​ർ​ണ​മാ​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല കൊ​ളം​ബി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ബെ​ലാ​ർ​ഡോ ഡി ​ലാ എ​സ്പ്രി​യ​ല്ല നേ​രി​ട്ട് ഏ​റ്റെ​ടു​ത്തു. ഭൂ​ക​മ്പ​ത്തെ​ത്തു​ട​ർ​ന്ന് പെ​രേ​ര, മ​ണി​സാ​ലെ​സ്, ക്വി​ബ്ദോ, അ​ർ​മേ​നി​യ, കാ​ർ​ത്താ​ഗോ, ബ്യൂ​ണ​വെ​ഞ്ചു​റ എ​ന്നീ ആ​റ് പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : EarthQuake Colombia LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up