x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നു​ കി​ലോ ക​ഞ്ചാ​വു​മാ​യി ദ​ന്പ​തി​ക​ൾ പി​ടി​യി​ൽ


Published: August 11, 2026 04:37 AM IST | Updated: August 11, 2026 04:37 AM IST

പാ​​​ല​​​ക്കാ​​​ട്: മൂ​​​ന്നു കി​​​ലോ ക​​​ഞ്ചാ​​​വ് ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യ ദ​​​ന്പ​​​തി​​​ക​​​ളെ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി.

ബി​​​ഹാ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ സ​​​ബീ​​​ന (37), ഭ​​​ർ​​​ത്താ​​​വ് ഷം​​​സ​​​ർ അ​​​ലി (43) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കേ​​​ര​​​ള റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സും ആ​​​ർ​​​പി​​​എ​​​ഫും സം​​​യു​​​ക്ത​​​മാ​​​യി പാ​​​ല​​​ക്കാ​​​ട് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് പ്ര​​​തി​​​ക​​​ൾ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ട്രോ​​​ളി ബാ​​​ഗു​​​മാ​​​യി ധ​​​ൻ​​​ബാ​​​ദ് എ​​​ക്സ്പ്ര​​​സി​​​ന്‍റെ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ക​​​ന്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ങ്ങി​​​യ സ​​​ബീ​​​ന പോ​​​ലീ​​​സി​​​നെ ക​​​ണ്ടു ര​​​ക്ഷ​​​പ്പെ​​​ടാ​​​നൊ​​​രു​​​ങ്ങ​​​വേ പി​​​ടി​​​യി​​​ലാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

സ​​​ബീ​​​ന​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് ചോ​​​ദ്യം​​​ചെ​​​യ്തപ്പോൾ ഭ​​​ർ​​​ത്താ​​​വ് ഷം​​​സ​​​ർ അ​​​ലി​​​ക്ക് പ​​​ങ്കു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി. താ​​​ൻ ബി​​​ഹാ​​​റി​​​ൽ​​​നി​​​ന്ന് എ​​​ത്തി​​​ക്കു​​​ന്ന ക​​​ഞ്ചാ​​​വ് ഭ​​​ർ​​​ത്താ​​​വ് എ​​​റ​​​ണാ​​​കു​​​ളം റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷന​​​ടു​​​ത്ത് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന ടോ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ക​​​ച്ച​​​വ​​​ടം ചെ​​​യ്യു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ​​​ത്തി​​​യ സം​​​ഘം സൗ​​​ത്ത് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ന​​​ടു​​​ത്തു​​​ വച്ച് ഷം​​​സ​​​ർ അ​​​ലി​​​യെ പി​​​ടി​​​കൂ​​​ടി. പ​​​ത്തു വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള ദ​​​ന്പ​​​തി​​​ക​​​ൾ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ജോ​​​ലി ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​ക​​​ളെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ക​​​ട​​​ത്ത് ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും നി​​​രീ​​​ക്ഷ​​​ണ​​​വും ശ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ കെ.​​​ജെ. പ്ര​​​വീ​​​ണ്‍ അ​​​റി​​​യി​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Couple arrested

Recent News

Corehub Up