x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ര​ദേ​ശ​ത്ത് ആ​വ​ശ്യ​ങ്ങ​ളേ​റെ, അ​ടി​യന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഏ​കോ​പ​ന​മി​ല്ല

ജോ​​​​ൺ​​​​സ​​​​ൺ വേ​​​​ങ്ങ​​​​ത്ത​​​​ടം
Published: August 11, 2026 04:47 AM IST | Updated: August 11, 2026 04:47 AM IST

മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ട​​​​ലി​​​​ല്‍ പൊ​​​​ലി​​​​യു​​​​ന്ന മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ദി​​​​നം​​​​പ്ര​​​​തി കൂ​​​​ടി​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ സ​​​​ര്‍​ക്കാ​​​​രി​​​​നു മു​​​​ന്നി​​​​ല്‍ ക​​​​രു​​​​ണ തേ​​​​ടി കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സ്വ​​​​ന്തം സൈ​​​​ന്യം. തീ​​​​ര​​​​ദേ​​​​ശ​​​​ത്ത് ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളേ​​​​റെ​​​​യാ​​​​ണെ​​​​ങ്കി​​​​ലും അ​​​​ടി​​​​യ​​​​ന്ത​​​​ര ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു സം​​​​വി​​​​ധാ​​​​ന​​​​മി​​​​ല്ലാ​​​​ത്ത​​​​തും വ​​​​കു​​​​പ്പു​​​​ക​​​​ൾ ത​​​​മ്മി​​​​ൽ ഏ​​​​കോ​​​​പ​​​​ന​​​​മി​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​ണ് ദു​​​​ര​​​​ന്ത​​​​ത്തി​​​​ന് ആ​​​​ക്കം​​​​കൂ​​​​ട്ടു​​​​ന്ന​​​​ത്.

പ​​​​ല​​​​പ്പോ​​​​ഴും ക​​​​ട​​​​ല്‍ ക​​​​ലി തു​​​​ള്ളു​​​​ന്ന​​​​തു മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍ അ​​​​റി​​​​യു​​​​ന്നി​​​​ല്ല. കൃ​​​​ത്യ​​​​മാ​​​​യ കാ​​​​ലാ​​​​വ​​​​സ്ഥാ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ഫി​​​​ഷ​​​​റീ​​​​സ് വ​​​​കു​​​​പ്പോ മ​​​​റ്റു സ​​​​ര്‍​ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളോ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ക്കു​​​​ന്നു​​​​മി​​​​ല്ല. ഓ​​​​രോ ദു​​​​ര​​​​ന്തം ഉ​​​​ണ്ടാ​​​​കു​​​​മ്പോ​​​​ഴും കാ​​​​ട്ടി​​​​ക്കൂ​​​​ട്ടു​​​​ന്ന ര​​​​ക്ഷാ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മാ​​​​ണ് കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ പ​​​​തി​​​​നൊ​​​​ന്നു ദി​​​​വ​​​​സ​​​​മാ​​​​യി ക​​​​ട​​​​ലി​​​​ല്‍ കാ​​​​ണാ​​​​താ​​​​യ വി​​​​ഴി​​​​ഞ്ഞം സ്വ​​​​ദേ​​​​ശി ജോ​​​​ണി​​​​നെ​​​​യും അ​​​​ഞ്ചു​​​​തെ​​​​ങ്ങ് സ്വ​​​​ദേ​​​​ശി ഷി​​​​ജി​​​​നെ​​​​യും കൊ​​​​ല്ലം നീ​​​​ണ്ട​​​​ക​​​​ര​​​​യി​​​​ലെ ഗൗ​​​​തം കൃ​​​​ഷ്ണ​​​​യെ​​​​യും ഇ​​​​തു​​​​വ​​​​രെ​​​​യും ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ല്ല.

* തീ​​​​ര​​​​ദേ​​​​ശ ജ​​​​ന​​​​ത ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു

കോ​​​​സ്റ്റ​​​​ല്‍ പോ​​​​ലീ​​​​സ്, മ​​​​റൈ​​​​ന്‍ എ​​​​ന്‍​ഫോ​​​​ഴ്സ്മെ​​​​ന്‍റ്, കോ​​​​സ്റ്റ് ഗാ​​​​ര്‍​ഡ്, നാ​​​​വി​​​​ക​​​​സേ​​​​ന, മ​​​​റ്റ് ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്ക് എ​​​​ത്തു​​​​ന്നുണ്ടെ ങ്കി​​​​ലും ഇ​​​​ത് ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കാ​​​​ന്‍ ഒ​​​​രു സം​​​​വി​​​​ധാ​​​​നി​​​​ല്ല. ഫി​​​​ഷ​​​​റീ​​​​സ് വ​​​​കു​​​​പ്പിനാ​​​​ണ് ഏ​​​​കോ​​​​പ​​​​നം എ​​​​ന്ന് പ​​​​റ​​​​യു​​​​മ്പോ​​​​ഴും പ​​​​ല​​​​പ്പോ​​​​ഴും കേ​​​​ന്ദ്ര ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ളു​​​​ടെ അ​​​​നു​​​​മ​​​​തി​​​​ക്കാ​​​​യി കാ​​​​ത്തി​​​​രി​​​​ക്ക​​​​ണം. കോ​​​​സ്റ്റ് ഗാ​​​​ര്‍​ഡി​​​​ന് അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​ത് മും​​​​ബൈ​​​​യി​​​​ല്‍ നി​​​​ന്നാ​​​​ണ്.

നാ​​​​വി​​​​ക സേ​​​​ന​​​​യും കേ​​​​സ്റ്റ് ഗാ​​​​ര്‍​ഡു​​​​മെ​​​​ക്കെ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച് എ​​​​ത്തു​​​​മ്പോ​​​​ള്‍ ഏ​​​​റെ വൈ​​​​കും. കൂ​​​​ടാ​​​​തെ കൊ​​​​ച്ചി നാ​​​​വി​​​​ക താ​​​​വ​​​​ള​​​​ത്തി​​​​ലെ ജോ​​​​യി​​​​ന്‍റ് ഓ​​​​പ​​​​റേ​​​​ഷ​​​​ന്‍​സ് സെ​​​​ന്‍റ​​​​ര്‍ വ​​​​ഴി വി​​​​മാ​​​​ന സ​​​​ഹാ​​​​യ​​​​ത്തി​​​​നാ​​​​യു​​​​ള്ള അ​​​​ഭ്യ​​​​ര്‍​ഥ​​​​ന​​​​ക​​​​ള്‍ ഒ​​​​ന്നി​​​​ല​​​​ധി​​​​കം ഭ​​​​ര​​​​ണ ത​​​​ല​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ അ​​​​നു​​​​മ​​​​തി​​​​ക​​​​ളി​​​​ലെ കാ​​​​ല​​​​താ​​​​മ​​​​സം നി​​​​ര്‍​ണാ​​​​യ​​​​ക​​​​മാ​​​​യ ആ​​​​ദ്യ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളി​​​​ല്‍ വ്യോ​​​​മ തെ​​​​ര​​​​ച്ചി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളെ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​നും ഏ​​​​കോ​​​​പി​​​​പ്പിക്കാ​​​​നും ഒ​​​​രു സം​​​​വി​​​​ധാ​​​​നം ഉ​​​​ണ്ടാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് തീ​​​​ര​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം.

Tags : Deepika DeepikaNewspaper BreakingNews Coastal areas face numerous

Recent News

Corehub Up