x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല: മ​ല​യോ​ര​ജ​ന​ത​യു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണമെന്ന് മാ​ർ താ​ഴ​ത്ത്

വെബ്ഡെസ്ക്
Published: September 26, 2026 12:15 AM IST | Updated: September 26, 2026 12:15 AM IST

മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്. (ഫയൽ ചിത്രം)

തൃ​​​​ശൂ​​​​ർ: പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല മേ​​​​ഖ​​​​ല സം​​​​ബ​​​​ന്ധി​​​​ച്ച ക​​​​ര​​​​ടു​​​​വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു മ​​​​ല​​​​യോ​​​​ര ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കി​​​​ട​​​​യി​​​​ലെ ആ​​​​ശ​​​​ങ്ക പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ സ​​​​ത്വ​​​​ര ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​തി​​​​രൂ​​​​പ​​​​ത മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്.

മ​​​​ല​​​​യോ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കും ആ​​​​ദി​​​​വാ​​​​സി​​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കും സ്വ​​​​സ്ഥ​​​​മാ​​​​യി ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ അ​​​​ട്ടി​​​​മ​​​​റി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ലെ പി​​​​ഴ​​​​വു​​​​ക​​​​ൾ തി​​​​രു​​​​ത്താ​​​​ൻ കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക​​​​ണം.

സം​​​​സ്ഥാ​​​​ന​​​​ത്തെ 131 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലെ 35 ല​​​​ക്ഷം ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​കു​​​​ല​​​​ത ച​​​​ർ​​​​ച്ച​​​​ചെ​​​​യ്യാ​​​​ൻ പ്ര​​​​ത്യേ​​​​ക നി​​​​യ​​​​മ​​​​സ​​​​ഭാ​​​​സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ക്ക​​​​ണം. സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള വ​​​​ന​​​​ഭൂ​​​​മി​​​​യി​​​​ൽ ഇ​​​​എ​​​​സ്എ പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​ല്ലേ​​​​ജു​​​​ക​​​​ളെ ഇ​​​​എ​​​​സ്എ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട​​​​ണം.

ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഭൂ​​​​മി​​​​യി​​​​ലു​​​​ള്ള ക്ര​​​​യ​​​​വി​​​​ക്ര​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ബാ​​​​ങ്ക് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്ക് ഈ​​​​ടു​​​​വ​​​​യ്ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ഉ​​​​റ​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ നി​​​​യ​​​​മ​​​​സ​​​​ഭ ഏ​​​​ക​​​​ക​​​​ണ്ഠ​​​​മാ​​​​യി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട​​​​ണം.

പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ പ​​​​രി​​​​സ്ഥി​​​​തി​​​​സം​​​​ര​​​​ക്ഷ​​​​ണം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന​​​​തി​​​​ൽ വ്യ​​​​ത്യ​​​​സ്ത അ​​​​ഭി​​​​പ്രാ​​​​യ​​​​മി​​​​ല്ല. ഒ​​​​പ്പം, മ​​​​തി​​​​യാ​​​​യ രേ​​​​ഖ​​​​ക​​​​ളോ​​​​ടെ പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി മ​​​​ല​​​​യോ​​​​ര​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ താ​​​​മ​​​​സി​​​​ച്ചു കൃ​​​​ഷി​​​​ചെ​​​​യ്യു​​​​ന്ന ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വ​​​​നും ജീ​​​​വി​​​​ത​​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളും സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട​​​​ണം.

സു​​​​സ്ഥി​​​​ര​​​​വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ കേ​​​​ന്ദ്ര​​​​സ്ഥാ​​​​ന​​​​ത്തു മ​​​​നു​​​​ഷ്യ​​​​നെ പ​​​​രി​​​​ഗ​​​​ണി​​​​ച്ചു മാ​​​​ത്ര​​​​മേ പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​രം സാ​​​​ധ്യ​​​​മാ​​​​കൂ എ​​​​ന്ന തി​​​​രി​​​​ച്ച​​​​റി​​​​വു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്തും അ​​​​തി​​​​രൂ​​​​പ​​​​ത പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ണ്‍​സി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ഷി വ​​​​ട​​​​ക്ക​​​​നും പ​​​​റ​​​​ഞ്ഞു.

Tags : Ecologically SensitiveArea MarThazhath Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up