Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SensitiveArea

പ​​​രി​​​സ്ഥി​​​തിലോ​​​ല പ്ര​​​ദേ​​​ശം; ജ​ന​വാ​സമേ​ഖ​ല​ക​ളെ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി​: കൃ​ഷി​മ​ന്ത്രി

കോ​​​ഴി​​​ക്കോ​​​ട്: പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഏ​​​ഴാ​​​മ​​​ത് ഇ​​​എ​​​സ്എ (പ​​​രി​​​സ്ഥി​​​തി ലോ​​​ല പ്ര​​​ദേ​​​ശം) ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട കേ​​​ര​​​ള​​​ത്തി​​​ലെ 131 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലെ 9,993.7 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ലെ ജ​​​ന​​​വാ​​​സ- കാ​​​ര്‍​ഷി​​​ക ഭൂ​​​മി​​​ക​​​ളെ പൂ​​​ര്‍​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഊ​​​ര്‍​ജി​​​ത​​​മാ​​​യി സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു കൃ​​​ഷി​​​മ​​​ന്ത്രി ടി. ​​​സി​​​ദ്ദി​​​ഖ്.

2026 ജൂ​​​ലൈ 25ന് ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന്മേ​​​ല്‍ ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നു​​​ള്ള 60 ദി​​​വ​​​സ​​​ത്തെ സ​​​മ​​​യ​​​പ​​​രി​​​ധി ഈ ​​​മാ​​​സം 24-ന് ​​​അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രി​​​ക്കേ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സ​​​മ​​​ഗ്ര​​​വും കൃ​​​ത്യ​​​വു​​​മാ​​​യ മ​​​റു​​​പ​​​ടി സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി കേ​​​ന്ദ്ര പ​​​രി​​​സ്ഥി​​​തി-​​​വ​​​നം മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു സ​​​മ​​​ര്‍​പ്പി​​​ക്കും.​​​

സം​​​സ്ഥാ​​​ന​​​ത്തെ മു​​പ്പ​​തി​​ല​​ധി​​​കം വി​​​ല്ലേ​​​ജു​​​ക​​​ളെ പ​​​ട്ടി​​​ക​​​യി​​​ല്‍നി​​​ന്ന് പൂ​​​ര്‍​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കാ​​​നും ബാ​​​ക്കി​​​യു​​​ള്ള വി​​​ല്ലേ​​​ജു​​​ക​​​ളി​​​ല്‍ ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളെ​​​യും കാ​​​ര്‍​ഷി​​​ക ഭൂ​​​മി​​​ക​​​ളെ​​​യും ഇ​​​എ​​​സ്എ പ​​​രി​​​ധി​​​യി​​​ല്‍ നി​​​ന്ന് മാ​​​റ്റാ​​​നു​​​മാ​​​ണു സ​​​ര്‍​ക്കാ​​​ര്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

വി​​​ഷ​​​യ​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം മു​​​ന്‍​നി​​​ര്‍​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി, പ​​​രി​​​സ്ഥി​​​തി, കൃ​​​ഷി, റ​​​വ​​​ന്യു, വ​​​നം വ​​​കു​​​പ്പ് മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ തു​​​ട​​​ര്‍ കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ള്‍ ന​​​ട​​​ന്നു​​വ​​​രി​​​ക​​​യാ​​​ണ്.

കൂ​​​ടാ​​​തെ, പ​​​ശ്ചി​​​മ​​​ഘ​​​ട്ട പ​​​രി​​​സ്ഥി​​​തി വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ല്‍ ശാ​​​സ്ത്രീ​​​യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ളും ക​​​ര്‍​ഷ​​​ക​​​രു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ളും വ്യ​​​ക്ത​​​മാ​​​യി ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up