x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിഎല്‍ഒ ആപ്പില്‍ ‘മാര്‍ക്ക് വിഐപി’ സൗകര്യം

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: September 26, 2026 12:34 AM IST | Updated: September 26, 2026 12:37 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ല്‍ഹി: വോ​ട്ട​ര്‍പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്‌​ക​ര​ണ (എ​സ്‌​ഐ​ആ​ര്‍) ന​ട​പ​ടി​ക​ള്‍ക്കി​ട​യി​ല്‍ ബി​എ​ല്‍ഒ (ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫിസ​ര്‍) ആ​പ്പി​ല്‍ പു​തി​യ ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ച് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍.

പ്ര​മു​ഖ​രാ​യ വോ​ട്ട​ര്‍മാ​രെ എ​ളു​പ്പ​ത്തി​ല്‍ തി​രി​ച്ച​റി​യാ​നും അ​ത് രേ​ഖ​പ്പെ​ടു​ത്താ​നു​മാ​യി ‘മാ​ര്‍ക്ക് വി​ഐ​പി’ എ​ന്നൊ​രു അ​പ്‌​ഡേ​റ്റാ​ണ് ചേ​ര്‍ത്തി​രി​ക്കു​ന്ന​ത്. ഡ​ല്‍ഹി​യി​ലെ എ​സ്‌​ഐ​ആ​ര്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി പ്ര​മു​ഖ​ര്‍ക്കാ​യി​രു​ന്നു നോ​ട്ടീ​സ് ല​ഭി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ നീ​ക്കം.

ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ഡ്ജി​മാ​ര്‍ തു​ട​ങ്ങി മ​റ്റ് പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ള്‍ ഒ​ക്കെ മാ​ര്‍ക്ക് വി​ഐ​പി വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​വ​രാ​ണെ​ന്ന് ക​മ്മിഷ​ന്‍റെ നി​ര്‍ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. പു​തി​യ ഫീ​ച്ച​റി​ല്‍ വീ​ടു​ക​ള്‍ ക​യ​റി​യു​ള്ള പ​രി​ശോ​ധ​ന​യ്ക്കി​ടെ വോ​ട്ട​ര്‍മാ​രെ ബി​എ​ല്‍ഒ ആ​പ്പി​ല്‍ വി​ഐ​പി വി​ഭാ​ഗ​ത്തി​ല്‍ മാ​ര്‍ക്ക് ചെ​യ്യാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ക​ഴി​യും.

ഈ ​വി​വ​ര​ങ്ങ​ള്‍ അ​സി​സ്റ്റ​ന്‍റ് ഇ​ല​ക്‌​ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫിസ​ര്‍, ഇ​ല​ക്‌​ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫിസ​ര്‍ എ​ന്നി​വ​ര്‍ പ്രാ​ഥ​മി​ക​മാ​യി പ​രി​ശോ​ധി​ക്കു​ക​യും അ​ത​ത് സം​സ്ഥാ​ന​ത്തെ ചീ​ഫ് ഇ​ല​ക്‌​ട​റ​ല്‍ ഓ​ഫിസ​റു​ടെ കീ​ഴി​ലു​ള്ള കാ​ര്യാ​ല​യം ഇ​തി​ന് അം​ഗീ​കാ​രം ന​ല്‍കു​ക​യും ചെ​യ്യും.

ല​ക്ഷ്യം സാ​ങ്കേ​തി​ക​ത​ട​സങ്ങ​ൾ ഒ​ഴി​വാ​ക്ക​ൽ

വി​ഐ​പി മാ​ര്‍ക്കി​ലൂ​ടെ പ്ര​മു​ഖ​രാ​യ വോ​ട്ട​ര്‍മാ​ര്‍ സ്വ​യ​മേ ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലേ​ക്ക് മാ​റും. എ​ങ്കി​ലും വി​വ​ര​ങ്ങ​ള്‍ തെ​റ്റാ​യി​ട്ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ങ്കി​ല്‍ ഇ​വ​ര്‍ക്കും സാ​ധാ​ര​ണ​ക്കാ​രെ​പ്പോ​ലെ​ത​ന്നെ നോ​ട്ടീ​സ് ല​ഭി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പ്ര​മു​ഖ​ര്‍ക്ക് വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​ല്‍ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് പു​തി​യ ഫീ​ച്ച​റി​ലൂ​ടെ ക​മ്മിഷ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : VIP Facility BLOApp Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash SIR

Recent News

Corehub Up