x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഫ്ഗാ​നി​സ്ഥാ​ന്‍, 2027 ഐ​സി​സി ലോ​ക​ക​പ്പ് ടി​ക്കറ്റിന് യോഗ്യത നേടി

വെബ്ഡെസ്ക്
Published: August 12, 2026 02:10 AM IST | Updated: August 12, 2026 02:10 AM IST

പ്രതീകാത്മക ചിത്രം

ബെ​ല്‍​ഫാ​സ്റ്റ്: അ​യ​ര്‍​ല​ന്‍​ഡി​ന് എ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി​യ​തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​ന്‍, 2027 ഐ​സി​സി ലോ​ക​ക​പ്പ് ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി.

പു​തി​യ ഫോ​ര്‍​മാ​റ്റ് അ​നു​സ​രി​ച്ച് ഐ​സി​സി ലോ​ക റാ​ങ്കിം​ഗി​ലെ ആ​ദ്യ എ​ട്ടു സ്ഥാ​ന​ക്കാ​ര്‍​ക്കാ​ണ് 2027 ലോ​ക​ക​പ്പി​നു നേ​രി​ട്ടു യോ​ഗ്യ​ത ല​ഭി​ക്കു​ക.

അ​യ​ര്‍​ല​ന്‍​ഡി​ന് എ​തി​രാ​യ അ​ഞ്ചു മ​ത്സ​ര ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മൂ​ന്നു പോ​രാ​ട്ട​ങ്ങ​ള്‍ അ​വ​സാ​നി​ച്ച​പ്പോ​ള്‍ 2-0ന് ​അ​ഫ്ഗാ​നി​സ്ഥാ​ന്‍ മു​ന്നി​ലാ​ണ്. അ​താ​യ​ത് ശേ​ഷി​ക്കു​ന്ന ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍​പോ​ലും അ​ഫ്ഗാ​നി​സ്ഥാ​നു പ​ര​മ്പ​ര ന​ഷ്ട​പ്പെ​ടി​ല്ല. അ​തോ​ടെ ഐ​സി​സി ലോ​ക റാ​ങ്കിം​ഗി​ല്‍ എ​ട്ടാം സ്ഥാ​ന​ത്ത് അ​ഫ്ഗാ​നി​സ്ഥാ​ന്‍ തു​ട​രും. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ന്‍ ടീം 2027 ​ഏ​ക​ദി​ന ലോ​ക​ക​പ്പി​നു നേ​രി​ട്ട് യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി​യ​ത്.

വി​ന്‍​ഡീ​സി​നു തി​രി​ച്ച​ടി

അ​ഫ്ഗാ​നി​സ്ഥാ​ന്‍ ആ​ദ്യ എ​ട്ടി​ല്‍ ഉ​റ​ച്ച​തോ​ടെ ഒ​മ്പ​തും പ​ത്തും സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ബം​ഗ്ലാ​ദേ​ശി​നും വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നും ലോ​ക​ക​പ്പ് യോ​ഗ്യ​ത​യ്ക്കാ​യി ക്വാ​ളി​ഫി​ക്കേ​ഷ​ന്‍ റൗ​ണ്ട് ക​ളി​ക്ക​ണം. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് വി​ന്‍​ഡീ​സി​നു നേ​രി​ട്ട് ലോ​ക​ക​പ്പ് യേ​ഗ്യ​ത സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ക്കാ​തെ​ വ​രു​ന്ന​ത്.

2023 ലോ​ക​ക​പ്പി​നു വി​ന്‍​ഡീ​സ് യോ​ഗ്യ​ത നേ​ടാ​തെ പു​റ​ത്താ​കു​ക​യും ചെ​യ്തി​രു​ന്നു. ഐ​സി​സി ലോ​ക​ക​പ്പി​ല്‍ ആ​ദ്യ ര​ണ്ട് എ​ഡി​ഷ​നി​ലും (1975, 1979) ചാ​മ്പ്യ​ന്മാ​രാ​യ ടീ​മാ​ണ് വെ​സ്റ്റ് ഇ​ന്‍​ഡീ​സ്.

യോ​ഗ്യ​ത നേ​ടി​യ​ ടീമുകൾ

ദ​ക്ഷി​ണാ​ഫ്രി​ക്ക, സിം​ബാ​ബ്‌വെ, ​ന​മീ​ബി​യ ടീ​മു​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് 2027 ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഐ​സി​സി ഫു​ള്‍ മെം​ബ​ര്‍​ഷി​പ്പു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​യും സിം​ബാ​ബ്‌വെ​യും നേ​രി​ട്ട് യോ​ഗ്യ​ത നേ​ടി. ന​മീ​ബി​യ ഫു​ള്‍ മെം​ബ​ര്‍ അ​ല്ലാ​ത്ത​തി​നാ​ല്‍ യോ​ഗ്യ​ത ക​ളി​ക്ക​ണം.

ഇ​ന്ത്യ, അ​ഫ്ഗാ​നി​സ്ഥാ​ന്‍, ഓ​സ്‌​ട്രേ​ലി​യ, ബം​ഗ്ലാ​ദേ​ശ്, ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ന്‍​ഡ്, പാ​ക്കി​സ്ഥാ​ന്‍, ശ്രീ​ല​ങ്ക ടീ​മു​ക​ളാ​ണ് ആ​ദ്യ എ​ട്ട് റാ​ങ്കോ​ടെ നേ​രി​ട്ട് യോ​ഗ്യ​ത നേ​ടി​യ​ത്.

Tags : Afghanistan Qualifies WorldCupCricket sports

Recent News

Corehub Up