പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ സംഗമം
തൃക്കൊടിത്താനം: എഫ്സിആര്‍എ നിയമ ഭേദഗതിയില്‍ നീതി നിഷേധമുണ്ടെന്നും ഭരണഘടന നല്കുന്ന സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നീക്കമാണെന്നും അര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ക്രൈസ്റ്റവരുടേത് ഉള്‍പ്പെടെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ സംശയദൃഷ്ടിയിലാക്കുന്ന ബില്ല് കടുത്ത ആശങ്ക ഉയര്‍ത്തുന്നു.
തൃക്കൊടിത്താനം ഫൊറോനാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമുദായ ശക്തീകരണ വര്‍ഷത്തോടനുബന്ധിച്ച് പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ ഫൊറോനാതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി പരിശീലന ക്ലാസ് നയിച്ചു. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം സിബിച്ചന് മുക്കാടന്‍ അവതരിപ്പിച്ച പ്രമേയം സമ്മേളനം അംഗീകരിച്ചു. ഫൊറോനാ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ഡെന്നിസ് ജോസഫ്, അസി. സെക്രട്ടറി മോളായി സിബി, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ജെയ്സണ്‍ ജോബ് വേഷ്ണാല്‍, തൃക്കൊടിത്താനം ഇടവക നടത്ത് കൈക്കാരന് ലിജു കുര്യാക്കോസ് മണിമുറിയില്‍, ലാലി ഇളപ്പുങ്കല്‍, അമല ജോസഫ് തൂമ്പുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഒമ്പത് ഇടവകകളില്‍ നിന്നായി 250 പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.