ഫാ. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യുന്നു.
പെരുവ: ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജിന്റെ സ്ഥാപകദിനവും സ്വര്‍ഗീയ മധ്യസ്ഥയായ വിശുദ്ധ ഫിലോമിനയുടെ തിരുനാള്‍ ദിനാചരണവും സംയുക്തമായി നടത്തി. ഫാ. ജോണ്‍ എര്‍ണ്യാകുളത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂളിന്റെ വെഞ്ചരിപ്പ് കര്‍മത്തിന് ഫാ. ഡെന്നി ഡാനിയേല്‍ സഹകാര്‍മികത്വം വഹിച്ചു. ജോജു ജോസഫ്, റീവ് എലിയാസ്, ഡോ. സെല്‍വി സേവ്യര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags : Nattuvishesham DistrictNews DeepikaNews Founders' Day