ജീവനം പദ്ധതി ഫാ. ജെയിംസ് പഴയമഠം ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: വാഴപ്പള്ളി സെന്റ് തെരേസാസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജീവനംപദ്ധതി ആരംഭിച്ചു. വീടുകളില്‍ വിഷരഹിത പച്ചക്കറികള്‍ വിളയിക്കുക, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നീ ഉദ്ദേശ്യങ്ങ ളോടെ ചങ്ങനാശേരി അതിരൂപതയും ഡോ. ജോര്‍ജ് പടനിലം ഫൗണ്ടേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
കുട്ടികള്‍ക്ക് ഗ്രോബാഗുകളും വൃക്ഷത്തൈകളും നല്കി. ഡോ. ജോര്‍ജ് പടനിലം ഫൗണ്ടേഷന് ഡയറക്ടര്‍ ഫാ. ജെയിംസ് പഴയമഠം, ഡോ. ജോര്‍ജ് പടനിലം, പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ്, ജീവനം കോ-ഓര്‍ഡിനേറ്റര്‍ അജു സേവ്യര്‍, വിദ്യാര്‍ഥി പ്രതിനിധി മെറിന് പാലക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളിലെ കാര്‍ഷിക അഭിരുചി കണ്ടെത്താനും കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിചയപ്പെടുത്താനും വിവിധ വിദ്യാലയങ്ങളില്‍ ജീവനം ക്ലബുകള്‍ പ്രവര്‍ത്തനമാരംഭിക്കു മെന്ന് പടനിലം ഫൗണ്ടേഷന് ഡയറക്ടര്‍ ഫാ. ജെയിംസ് പഴയമഠം അറിയിച്ചു.