x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴ​വ​റ്റ​യി​ല്‍ ക​ടു​വാസാ​ന്നി​ധ്യം; തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി

വെബ് ഡെസ്ക്
Published: August 12, 2026 03:23 AM IST | Updated: August 12, 2026 03:23 AM IST

ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍.

മീ​ന​ങ്ങാ​ടി: വാ​ഴ​വ​റ്റ​യി​ല്‍ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക​ര്‍ തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡി​ലെ ഏ​ഴാ​ഞ്ചി​റ ഭാ​ഗ​ത്താ​ണ് ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ലാ​ണ് കാ​ല്‍​പ്പാ​ടു​ക​ള്‍ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് മേ​പ്പാ​ടി റേ​ഞ്ചി​ല്‍ നി​ന്നു​ള്ള വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ടെ​ത്തി​യ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ടു​വ​യു​ടേ​താ​ണെ​ന്ന് വ​ന​പാ​ല​ക​ര്‍ സ്ഥി​രീ​ക​രി​ച്ചു.

ഇ​തു​വ​രെ വ​ന്യ​ജീ​വി ശ​ല്യം കാ​ര്യ​മാ​യി ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ത്താ​ണ് ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും തോ​ട്ട​ങ്ങ​ളാ​യ​തി​നാ​ല്‍ ഇ​ര​തേ​ടി​യാ​കാം ക​ടു​വ ഇ​വി​ടെ​യെ​ത്തി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നി​ഗ​മ​നം. ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്.
ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ന​പാ​ല​ക​ര്‍ മേ​ഖ​ല​യി​ല്‍ നി​രീ​ക്ഷ​ണ​വും തെ​ര​ച്ചി​ലും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ചീ​രാ​ലി​ല്‍ ഒ​രു കൂ​ടു​കൂ​ടി സ്ഥാ​പി​ക്കും

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ചീ​രാ​ല്‍, ന​മ്പ്യാ​ര്‍​കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഭീ​തി​പ​ര​ത്തു​ന്ന ക​ടു​വ​യെ പി​ടി​ക്കാ​ന്‍ ഒ​രു കൂ​ടു​കൂ​ടി സ്ഥാ​പി​ക്കും. ഇ​ന്ന​ലെ ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ട ന​മ്പ്യാ​ര്‍​കു​ന്ന് ആ​ര്‍​ത്തു​വ​യ​ല്‍ ഭാ​ഗ​ത്താ​ണ് കൂ​ട് സ്ഥാ​പി​ക്കു​ക.
ഇ​തി​നു​ള്ള ഉ​ത്ത​ര​വ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ പു​റ​പ്പെ​ടു​വി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി യാ​ത്ര​ക്കാ​ര​ന്‍ ക​ടു​വ​യെ ക​ണ്ടു. ന​മ്പ്യാ​ര്‍​കു​ന്ന് ആ​ശ്ര​മം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന ക​ടു​വ​യെ​യാ​ണ് പ്ര​ദേ​ശ​വാ​സി ചെ​റു​പ​റ​മ്പി​ല്‍ അ​മ​ല്‍ ക​ണ്ട​ത്. രാ​ത്രി പ​ത്ത​ര​യോ​ടെ ചീ​രാ​ലി​ല്‍​നി​ന്നു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​വ അ​മ​ലി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഉ​ട​ന്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. ആ​ര്‍​ത്തു​വ​യ​ലി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം വെ​ള്ള​ച്ചാ​ല്‍ ഒ​പ്പ​മ​റ്റം റെ​ജി​യു​ടെ ര​ണ്ട് പോ​ത്തു​ക​ളെ ക​ടു​വ കൊ​ന്ന സ്ഥ​ല​ത്ത് കൂ​ട് വ​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ന് വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​യി​ല്‍ ക​ടു​വ​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​രു​ന്നു. ഈ ​ക​ടു​വ ഏ​ത് വ​ന​പ്ര​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​താ​ണ് എ​ന്ന​തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. ചീ​രാ​ല്‍, ന​മ്പ്യാ​ര്‍​കു​ന്ന് മേ​ഖ​ല​ക​ളി​ല്‍ ര​ണ്ട് ക​ടു​വ​ക​ളാ​ണ് ഭീ​തി​പ​ര​ത്തു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. മു​മ്പ് മു​ത്താ​ച്ചി​ക്കു​നി​യി​ല്‍ പോ​ത്തി​നെ കൊ​ന്ന ക​ടു​വ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലു​ള്ള​തും ഇ​പ്പോ​ള്‍ ന​മ്പ്യാ​ര്‍​കു​ന്ന് മേ​ഖ​ല​യ​ല്‍ ഭീ​തി​പ​ര​ത്തു​ന്ന​ത് മു​തു​മ​ല വ​ന​ത്തി​ല്‍​നി​ന്ന് എ​ത്തി​യ​തു​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Tiger

Recent News

Corehub Up